സൗദിയിൽ ഇന്ത്യൻ സർവ്വകലാശാലകൾക്ക് ഓഫ് കാമ്പസ് തുറക്കാൻ അനുമതി  

സൗദി അറേബ്യയിൽ ഇന്ത്യൻ സർവ്വകലാശാലകൾക്ക് ഓഫ് കാമ്പസ് തുറക്കാൻ അനുമതി. ഇതിന് തയ്യാറായി മുന്നോട്ട് വരുന്ന സർവ്വകലാശാലകൾക്ക് ആവശ്യമായ സഹായങ്ങളൊരുക്കുമെന്ന് അംബാസിഡർ അറിയിച്ചു.

Update: 2020-02-29 21:53 GMT

സൗദി അറേബ്യയിൽ ഇന്ത്യൻ സർവ്വകലാശാലകൾക്ക് ഓഫ് കാമ്പസ് തുറക്കാൻ അനുമതി. ഇതിന് തയ്യാറായി മുന്നോട്ട് വരുന്ന സർവ്വകലാശാലകൾക്ക് ആവശ്യമായ സഹായങ്ങളൊരുക്കുമെന്ന് അംബാസിഡർ അറിയിച്ചു. സൗദിയില്‍ ബിരുദ, ബിരുദാനന്തര പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 400 സ്കോളർഷിപ്പുകൾ ലഭിക്കുമെന്നും അദ്ധേഹം അറിയിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ശ്രദ്ധേയമായ പരാമാര്‍ശങ്ങള്‍ നടത്തിയത്. ഉന്നത വിദ്യാഭാസ രംഗത്ത് ഇന്ത്യയിലെ ഏത് യുണിവേഴ്‌സിറ്റിക്കും സൗദിയില്‍ ഓഫ് കാമ്പസ് തുറക്കാന്‍ അനുമതിയുണ്ട്. ഇതിനായി ഏതെങ്കിലും യൂണിവേഴ്‌സിറ്റികള്‍ തയ്യാറാകുന്ന പക്ഷം എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുന്നതാണെന്നും അംബാസിഡര്‍ വ്യക്തമാക്കി.

Advertising
Advertising

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗദിയില്‍ ഉപരിപഠനത്തിന് സഹായകരമാകും വിധം ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം 400 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്മ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും, ഒരു നല്ല തുടക്കം എന്ന രീതിയില്‍ ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും, ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്നും അദ്ധേഹം പറഞ്ഞു.

സ്‌കൂളുകളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിനായി ഇന്ത്യന്‍ സ്‌കൂളുകളെ കേന്ദ്രീയ വിദ്യാലയവുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ടൂറിസം മേഖലയില്‍ ഇന്ത്യയും സൗദിയും തമ്മില്‍ നല്ല സഹകരണമാണ് അനുവര്‍ത്തിച്ചുവരുന്നത്. സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നടപടിക്രമങ്ങള്‍ എളുപ്പമാക്കിയതും, ഇന്ത്യ-സൗദി വിമാന യാത്ര സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 50,000 ആയി ഉയര്‍ത്തിയതും ഇതിന്റെ ഭാഗമാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ സൗദി അധികൃതര്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ സമൂഹം മുന്നോട്ട് പോകണമെന്നും അംബാസിഡര്‍ പറഞ്ഞു.

Full View
Tags:    

Similar News