സൗദി വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്ളൂലിന് മോചനം

സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അവകാശത്തിന്റെ പേരിൽ രംഗത്തിറങ്ങിയതോടെയാണ് ലുജൈന്‍ അല്‍ ഹത്ത്ളൂൽ ലോക ശ്രദ്ധ നേടിയത്.

Update: 2021-02-12 02:36 GMT

അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ സൗദിയിലെ വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്ളൂൽ ജയില്‍ മോചിതയായി. 31കാരിയായ ലുജൈന്‍ അല്‍ ഹത്ത്ളൂൽ സൗദിയിൽ വാഹനമോടിക്കാനുള്ള അവകാശത്തിന്റെ പേരിൽ രംഗത്തിറങ്ങിയതോടെയാണ് ലോക ശ്രദ്ധ നേടിയത്. സൗദിയിൽ വാഹനമോടിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകുന്നതിന് ആഴ്ചകൾക്ക് മുന്നേ പൊലീസ് പിടിയിലായി. ഇവരോടൊപ്പം മറ്റു ചില വനിതാ അവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അവരെയെല്ലാം വിട്ടയച്ചു.

ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും, അതിനുള്ള പ്രേരണ നല്‍കിയെന്നും, സൗദിയുടെ ശത്രുരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ലുജൈന്‍ അല്‍ ഹത്ത്ളൂലിനെതിരേ ഭീകരവാദ കോടതി ചുമത്തിയിരിക്കുന്നത്. ഇവർ കുറ്റം സമതിച്ചതായും കോടതി വ്യക്തമാക്കി. ജയിലിൽ മർദനമേറ്റെന്ന ആരോപണവും കോടതി പരിശോധനക്ക് ശേഷം തള്ളി. പിന്നീട് 68 മാസം ജയിൽ ശിക്ഷ വിധിച്ചു. എന്നാൽ വിചാരണ തടവു കൂടി കണക്കിലെടുത്ത് ഇവരെ വിട്ടയച്ചു.

Advertising
Advertising

ലുജൈൻ വീട്ടിലെത്തിയതായി സഹോദരൻ അറിയിച്ചു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായതിനാൽ മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും കോടതിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. മനുഷ്യാവകാശ വിഷയം ചൂണ്ടിക്കാട്ടി ഇവരെ വിട്ടയക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടതുമാണ്. രാജ്യത്തെ ജുഡീഷ്യറി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി പരിഷ്കരിക്കുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി നടത്തിയിരുന്നു

Full View
Tags:    

Similar News