സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനായി ഏകീകൃത ജോബ് പോർട്ടൽ പ്രാബല്യത്തിൽ വരുന്നു

സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിലെ ജോലികൾ സ്വദേശികൾക്ക് ഈ പോർട്ടൽ വഴി അറിയാനാകും.

Update: 2021-02-07 04:27 GMT
Advertising

സൗദിയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിനായുള്ള ഏകീകൃത ജോബ് പോർട്ടൽ ഉടൻ പ്രാബല്യത്തിൽ വരും. സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിലെ ജോലികൾ സ്വദേശികൾക്ക് ഈ പോർട്ടൽ വഴി അറിയാനാകും. സൗദിയിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കി കൊണ്ടിരിക്കുന്നതിനിടെയാണ്, ഏകീകൃത തൊഴിൽ പോർട്ടൽ സംവിധാനം കൂടി പ്രവർത്തന സജ്ജമാകുന്നത്. സ്വദേശികൾക്ക് എളുപത്തിൽ തൊഴിൽ കണ്ടെത്താൻ സഹായകരമാകുന്നതാണ് പുതിയ പദ്ധതി.

പൊതു മേഖലിയിലും, സ്വകാര്യ മേഖലയിലുമുള്ള തൊഴിലന്വേഷകരുടെ ഒരു ഡാറ്റാ ബേസ് ഈ പോർട്ടിലിൽ സൂക്ഷിക്കും. ഇത് തൊഴിലന്വേഷകർക്കും, തൊഴിൽ സ്ഥാപനങ്ങൾക്കും ഏറെ സഹായകരമാകുന്നതാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജി പറഞ്ഞു. പോർട്ടലിൽ തൊഴിൽ അന്വേഷകരുടെ അടിസ്ഥാന വിവരങ്ങളുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്താനാകും. ബന്ധപ്പെട്ട അധികാരികൾക്ക് ഡാറ്റയുടെ കൃത്യതയും സുതാര്യതയും ഉറപ്പ് വരുത്താൻ ഇതിലൂടെ സാധിക്കും. സർക്കാർ-സ്വകാര്യ മേഖലകളിലെ നിലവിലെ തൊഴിൽ വിവരങ്ങൾ പുതിയ പ്ലാറ്റ് ഫോമിലേക്ക് മാറ്റുമെന്നും മന്ത്രാലയം പറഞ്ഞു. പദ്ധതി പ്രാവർത്തികമാകുന്നതോടെ വിദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നാണ് സൂചന.

Full View
Tags:    

Similar News