വ്യോമ ഗതാഗത മേഖലയിലെ സൗദിവൽക്കരണം; മൂന്ന് വർഷത്തിനകം പൂർത്തിയാകും

കമ്പനികളുടെ വലുപ്പത്തിന് ആനുപാതികമായിട്ടായിരിക്കും സ്വദേശിവൽക്കരണം നടപ്പിലാക്കുക.

Update: 2021-01-22 02:54 GMT

വ്യോമ ഗാതാഗത മേഖലയിൽ സൗദിവൽക്കരണം നടപ്പിലാക്കുന്നതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ വർഷം ആരംഭിച്ച് മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കും വിധമാണ് പദ്ധതി. 28 മേഖലകളിലായി പതിനായിരം ജോലികളിലാണ് സൗദി പൗരന്മാരെ നിയമിക്കുക. ഇതിൽ പൈലറ്റ്, ഫൈറ്റ് അറ്റന്റന്റ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർ വൈസർമാർ, റൺവേ, ഗ്രൗണ്ട് സർവ്വീസസ് കോർഡിനേറ്റർമാർ, ഫൈറ്റ് കാറ്ററിംഗ് തുടങ്ങി എയർ ട്രാൻസ്‌പോർട്ട് മേഖലയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സൗദിവൽക്കരിക്കും. കൂടാതെ മെയിന്റനൻസ് ആന്റ് ഓപ്പറേഷൻ, കോൺട്രാക്ടിംഗ് കമ്പനികൾ, സേവന ദാതാക്കൾ എന്നീ മേഖലകളിലേക്കും സൗദിവൽക്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

എന്നാൽ കമ്പനികളുടെ വലുപ്പത്തിന് ആനുപാതികമായിട്ടായിരിക്കും സ്വദേശിവൽക്കരണം നടപ്പിലാക്കുകയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഇനിനോടകം തന്നെ ചില കമ്പനികൾ സൗദിവൽക്കരണം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. പ്രതിമാസ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനും, നിരീക്ഷിക്കുന്നതിനും റിപ്പോർട്ടുകൾ തയ്യാറാക്കി അതോറിറ്റിക്ക് നൽകുന്നതിനും പ്രത്യേക വിഭാഗത്തേയും നിയമിച്ചിട്ടുണ്ട്.

Full View
Tags:    

Similar News