ധവാനും ഭുവനേശ്വര്‍ കുമാറും രണ്ടാം ടെസ്റ്റിനില്ല

Update: 2018-04-05 23:36 GMT
Editor : admin
ധവാനും ഭുവനേശ്വര്‍ കുമാറും രണ്ടാം ടെസ്റ്റിനില്ല

ഓപ്പണര്‍ സ്ഥാനത്ത് മുരളി വിജയും പേസര്‍ സ്ഥാനത്ത് ഇശാന്ത് ശര്‍മയും തിരിച്ചെത്തുമെന്നതിനാല്‍ വിജയ് ശങ്കര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഓപ്പണര്‍ ശിഖിര്‍ ധവാനെയും പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കി. ഇരുവരുടെയും വ്യക്തിഗതമായ അഭ്യര്‍ഥന കണക്കിലെടുത്താണ് നടപടി. പകരക്കാരനായി വിജയ് ശങ്കറിനെ ടീമിലെടുത്തിട്ടുണ്ട്. വിവാഹിതനാകുന്നതിനാല്‍ പരമ്പരയിലെ അടുത്ത രണ്ട് ടെസ്റ്റുകളില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ സേവനം ഇന്ത്യക്ക് ലഭ്യമാകുകയില്ല. ധവാനാകട്ടെ മൂന്നാം ടെസ്റ്റിന് തിരിച്ചെത്തും.

ഓപ്പണര്‍ സ്ഥാനത്ത് മുരളി വിജയും പേസര്‍ സ്ഥാനത്ത് ഇശാന്ത് ശര്‍മയും തിരിച്ചെത്തുമെന്നതിനാല്‍ വിജയ് ശങ്കര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്, പേസ് ബൌളിങ് ഓള്‍ റൌണ്ടറെന്ന നിലയില്‍ ഭാവിയിലെ വാഗ്ദാനമായാണ് തമിഴ്നാട് നായകന്‍ കൂടിയായ വിജയ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News