ഐ ലീഗ് മത്സരത്തിനൊരുങ്ങി കോഴിക്കോട് കോർപ്പറേഷന്‍ സ്റ്റേഡിയം
ഹോം ഗ്രൌണ്ടില്‍ തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരത്തിനായുള്ള പരിശീലനത്തിലാണ് ഗോകുലം കേരള എഫ് സി ടീം
ഐ ലീഗ് മത്സരത്തിനൊരുങ്ങി കോഴിക്കോട് കോർപ്പറേഷന്‍ സ്റ്റേഡിയം. ഹോം ഗ്രൌണ്ടില്‍ തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരത്തിനായുള്ള പരിശീലനത്തിലാണ് ഗോകുലം കേരള എഫ് സി ടീം. ആദ്യമത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഹോം മാച്ചില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടീം.
സേട്ട് നാഗ്ജിക്കും സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിനും ശേഷമാണ് കോഴിക്കോട് വീണ്ടും കാൽപന്തുകളിയ്ക്ക് വേദിയാകുന്നത്. ഐ ലീഗിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നു. ഗോകുലം കേരള എഫ് സി യുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട്. ടീമിന്റെ ആദ്യ ഹോം മത്സരത്തിൽ ചെന്നൈ സിറ്റി എഫ് സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. ഷില്ലോങ്ങിൽ നടന്ന ആദ്യ മത്സരത്തിൽ എകപക്ഷീയമായ ഒരു ഗോളിന് പരാജയമേറ്റുവാങ്ങിയാണ് ഗോകുലം, ഹോം മത്സരത്തിനിറങ്ങുന്നത്. ടീം മികച്ച കളി പുറത്തെടുക്കുമെന്ന് ക്യാപ്റ്റൻ സുശാന്ത് മാത്യു പറഞ്ഞു.