ലിവർപൂളിനെ ഇഞ്ചുറി ടൈമിൽ പൂട്ടി ഫുൾഹാം: പാലസിനെ തകർത്ത് ന്യുകാസിൽ

Update: 2026-01-04 19:18 GMT
Editor : Harikrishnan S | By : Sports Desk

ലണ്ടൻ: ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ കണ്ട മത്സരത്തിൽ ലിവർപൂളിന് സമനില കുരുക്ക്. ആദ്യ പകുതിയിൽ ഹാരി വിൽസണിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിറ്റ്സിലൂടെ ലിവർപൂൾ സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ ഗാക്പോ നേടിയ ഗോളിൽ വിജയമുറപ്പിച്ച ലിവർപൂളിനെ ഹാരിസൺ റീഡിന്റെ ലോങ്ങ് റേഞ്ചർ ഗോളിൽ ഫുൾഹാം സമനില പിടിച്ചു.

സമനിലയോടെ 20 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുമായി ലിവർപൂൾ നാലാം സ്ഥാനത്ത് തുടരുന്നു. അതെ സമയം ഫുൾഹാം പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആർസനലിനെയാണ് നേരിടുക. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 1:45 നാണ് മത്സരം.

Advertising
Advertising

പ്രമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ തകർത്ത് ന്യുകാസിൽ യുനൈറ്റഡ്. ബ്രൂണോ ഗുമൈറസും മാലിക് തിയാവുമാണ് ന്യുകാസിലിന്റെ ഗോളുകൾ സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോഡ് നാലിനെതിരെ രണ്ട് ഗോളുകൾക്ക് എവർട്ടനെ തകർത്തു. ബ്രെന്റ്ഫോഡിനായി ഇഗോർ തിയാഗോ ഹാട്രിക് നേടിയപ്പോൾ നഥാൻ കോളിൻസാണ് നാലാമത്തെ ഗോൾ സ്കോർ ചെയ്തത്. ബെറ്റോയും തിയർനോ ബാർണിയാണ് എവർട്ടന്റെ ഗോൾ നേടിയത്. ടോട്ടൻഹാം - സണ്ടർലൻഡ് മത്സരം സമനിലയിലും പിരിഞ്ഞു. മത്സരത്തിൽ ബെൻ ഡേവിസിലൂടെ ടോട്ടനമാണ് മത്സരത്തിൽ ലീഡ് നേടിയത്. മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കേ ബ്രയാൻ ബ്രോബിയിലൂടെ സണ്ടർലാൻഡ് സമനിലപിടിച്ചു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News