ഐഎസ്എൽ എന്ന് ആരംഭിക്കുമെന്ന് അടുത്ത ആഴ്ച്ച അറിയാം
എഐഎഫ്എഫ് തന്നെയാണ് ലീഗ് നടത്തുക
ന്യൂഡൽഹി: ഐഎസ്എൽ നടത്തുമെന്ന് പ്രഖ്യാപിച്ച് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ശനിയാഴ്ച്ച നടന്ന എമർജൻസി മീറ്റിങിനൊടുവിലാണ് തീരുമാനമായത്. എഐഎഫ്എഫ് തന്നെയാണ് ലീഗ് നടത്തുക
എന്നാണ് ലീഗ് ആരംഭിക്കുക എന്ന കാര്യത്തിൽ അടുത്ത ആഴ്ച്ചയാണ് തീരുമാനമാവുക. റഫറീയിങിനും ബ്രോഡ്കാസ്റ്റിങിനുമുള്ള ചിലവ് എഐഎഫ്എഫ് തന്നെയായിരിക്കും വഹിക്കുക. മുൻ സീസണുകളിലെ പോലെ തന്നെ ഹോം സീസണുകൾ ഉണ്ടായിരിക്കും. ലീഗ് ആരംഭിക്കുമ്പോൾ ഓരോ ക്ലബുകളും ഒരു കോടി രൂപ വീതം പാർട്ടിസിപ്പോഷൻ ഫീസ് നൽകേണ്ടി വരും
ക്ലബുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ടൂർണമെന്റിന്റെ ഫോർമാറ്റ് എത്തരത്തിലായിരിക്കണം എന്നതിൽ എഐഎഫ്എഫ് അന്തിമ തീരുമാനമെടുക്കുക. ക്ലബുകൾ പങ്കെടുക്കാൻ വിസമ്മതിച്ചാൽ അയോഗ്യരാക്കുകയും ലോവർ ഡിവിഷനിലേക്ക് തരം താഴ്ത്തുകയും ചെയ്യുമെന്നാണ് എഐഎഫ്എഫ് പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ പറയുന്നത്.