കോമണ്‍വെല്‍ത്ത് ഹോക്കി: ഇന്ത്യ സെമിയില്‍

Update: 2018-04-12 10:39 GMT
Editor : admin
കോമണ്‍വെല്‍ത്ത് ഹോക്കി: ഇന്ത്യ സെമിയില്‍
Advertising

പെനാലിറ്റി കോര്‍ണറുകളില്‍ നിന്നും ഹര്‍മാന്‍പ്രീത് സിങാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. ഫൈസല്‍ സാരി മലേഷ്യയുടെ ആശ്വാസ ഗോള്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ ഹോക്കിയില്‍ ഇന്ത്യ സെമിഫൈനല്‍ ഉറപ്പാക്കി. ദുര്‍ബലരായ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ ടീം സെമി യോഗ്യത കരസ്ഥമാക്കിയത്. പെനാലിറ്റി കോര്‍ണറുകളില്‍ നിന്നും ഹര്‍മാന്‍പ്രീത് സിങാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. ഫൈസല്‍ സാരി മലേഷ്യയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. രണ്ട് പെനാലിറ്റി കോര്‍ണറുകള്‍ ഉള്‍പ്പെടെ കുത്തിയകറ്റി ഗോള്‍ പോസ്റ്റിന് കീഴില്‍ മിന്നും പ്രകടനം നടത്തിയ മലയാളി താരം പിആര്‍ ശ്രീജേഷാണ് വലിയൊരു നാണക്കേടില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News