കുംബ്ലെയുടെ കര്‍ക്കശ പരിശീലനരീതി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മക്കെന്ന് ഹര്‍ഭജന്‍

Update: 2018-04-18 22:11 GMT
Editor : Subin
കുംബ്ലെയുടെ കര്‍ക്കശ പരിശീലനരീതി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മക്കെന്ന് ഹര്‍ഭജന്‍
Advertising

തന്നെ താനാക്കിയതിന് പിന്നില്‍ കുംബ്ലെയാണ്. കുംബ്ലെയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനുണ്ടായ നേട്ടങ്ങള്‍ക്ക് കുംബ്ലെയുടെ പരിശീലന പാടവത്തിന് തെളിവാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ കുംബ്ലെക്ക് പിന്തുണയുമായി ഹര്‍ഭജന്‍ സിങ്. തന്റെ പതിനഞ്ച് വര്‍ഷത്തെ കരിയറിനിടെ കുംബ്ലെയെ കുറിച്ച് നല്ലതല്ലാതെ ഒന്നും പറയാനില്ലെന്നും സഹായ മനോഭാവമുളള കളിക്കാരനായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

കുംബ്ലെയുടെ പരിശീലന ശൈലിക്കെതിരെ കോഹ്ലിയുള്‍പ്പെടെയുളള മുതിര്‍ന്ന താരങ്ങള്‍ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെയാണ് കുംബ്ലയെ പിന്തുണച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയത്. തന്നെ താനാക്കിയതിന് പിന്നില്‍ കുംബ്ലെയാണ്. കുംബ്ലെയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനുണ്ടായ നേട്ടങ്ങള്‍ക്ക് കുംബ്ലെയുടെ പരിശീലന പാടവത്തിന് തെളിവാണ്. കര്‍ക്കശക്കാരനാണെങ്കിലും അതെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മക്ക് വേണ്ടിയാണെന്ന വാദമാണാ ഹര്‍ഭജന്‍ ഉയര്‍ത്തുന്നത്.

കുംബ്ലെയുമായി ആര്‍ക്കെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അദ്ദേഹവുമായി നേരിട്ട് സംസാരിക്കണമെന്നും അദ്ദേഹത്തിന്റെ പരിചയ സമ്പത്തിനെ മാനിക്കണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെടുന്നു. പതിനഞ്ച് വര്‍ഷത്തെ കരിയറില്‍ കുംബ്ലയെ കുറിച്ച് നല്ലത് മാത്രമെ പറയാനുളളൂവെന്നും സംസാരം കൊണ്ട് പരിഹരിക്കപ്പെടാത്ത ഒരു പ്രശ്‌നവും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ലെന്നും ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു. നേരത്തെ മഹേന്ദ്ര സിങ് ധോണിക്കെതിരേയും ഹര്‍ഭജന്‍ രംഗത്ത് വന്നിരുന്നു. ടീമില്‍ ധോണിയ്ക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നതെന്നും ആ പരിഗണണ ലഭിക്കുന്നില്ലെന്നുമായിരുന്നു ഹര്‍ഭജന്റെ പരാതി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News