അണ്ടര്‍ 17 ലോകകപ്പ്; ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും
Update: 2018-04-23 00:17 GMT
മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം കെപി രാഹുലിന് ഇന്ന് കളിക്കാന്‍ കഴിയാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.
അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളന്പിയയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ ഇന്ത്യ സമനിലയെങ്കിലും നേടി തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം കെപി രാഹുലിന് ഇന്ന് കളിക്കാന്‍ കഴിയാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. ആദ്യ മത്സരത്തില്‍ ഘാനയോട് തോറ്റ കൊളമ്പിയക്ക് ഇന്ന് ജയം അനിവാര്യമാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.