യുഎസ് ഓപ്പണില്‍ അട്ടിമറി

Update: 2018-04-30 11:33 GMT
Editor : Subin
യുഎസ് ഓപ്പണില്‍ അട്ടിമറി

രണ്ടാം സീഡ് ആന്‍ഡി മറെയെ തോല്‍പ്പിച്ച് ജപ്പാന്റെ കെയ് നിഷികോരി സെമിയില്‍ കടന്നു.

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷസിംഗിള്‍സില്‍ അട്ടിമറി. രണ്ടാം സീഡ് ആന്‍ഡി മറെയെ തോല്‍പ്പിച്ച് ജപ്പാന്റെ കെയ് നിഷികോരി സെമിയില്‍ കടന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നിഷികോരിയുടെ ജയം. 1-6, 6-4, 4-6, 6-1, 7-5.

വനിതാ സിംഗിള്‍സില്‍ 92ആം റാങ്ക് അനാ കോഞ്ചുവിനെ തോല്‍പ്പിച്ച് പത്താം സീഡ് കരോലിന പിലിസ്‌കോവ അവസാന നാലില്‍ കടന്നു. ഇതാദ്യമായാണ് പിലിസ്‌കോവ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്. വനിതകളുടെ രണ്ടാം ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ് സിമോണ ഹാലെപ്പിനെ നേരിടുകയാണ്.

രണ്ടാം ക്വാര്‍ട്ടറില്‍ മൂന്നാം റാങ്ക് സ്റ്റാനിസ്ലാസ് വാവ്‌റിങ്ക അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ നേരിടും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News