കൊഹ്‍ലി പൂജ്യനായി പുറത്തായപ്പോള്‍

Update: 2018-05-07 23:24 GMT
Editor : admin
കൊഹ്‍ലി പൂജ്യനായി പുറത്തായപ്പോള്‍

പൂജ്യത്തിന് പുറത്തായ കൊഹ്‍ലി താന്‍ ഒരു മനുഷ്യനാണെന്ന് ഏവരെയും ഓര്‍മ്മപ്പെടുത്തി എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കെയ്ഫിന്‍റെ പ്രതികരണം.....

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ലയണ്‍സും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഏവരുടെയും ശ്രദ്ധ വിരാട് കൊഹ്‍ലിയിലായിരുന്നു. മിന്നുന്ന ഫോമിലുള്ള ഇന്ത്യന്‍ ടെസ്റ്റ് നായകന്‍റെ ബാറ്റില്‍ നിന്നും മറ്റൊരു മനോഹര കാവ്യം പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി കൊഹ്‍ലി പക്ഷേ പൂജ്യനായി കൂടാരം കയറി. ധവാന്‍ കുല്‍ക്കര്‍ണിയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായി കൊഹ്ലി മടങ്ങിയപ്പോള്‍ അത് വിശ്വസിക്കാനാവാതെ തികഞ്ഞ നിശബ്ദതയിലായിരുന്നു സ്റ്റേഡിയം. അവസരത്തിനൊത്ത് ഉയര്‍ന്ന ഡിവില്ലിയേഴ്സ് ടീമിനെ കലാശപ്പോരാട്ടത്തിന് യോഗ്യരാക്കിയെങ്കിലും കൊഹ്‍ലി എന്ന റണ്‍ യന്ത്രത്തിന്‍റെ പരാജയം തന്നെയായിരുന്നു ട്വിറ്ററിലെ അപ്പോഴത്തെ ചര്‍ച്ച വിഷയം.

Advertising
Advertising

പൂജ്യത്തിന് പുറത്തായ കൊഹ്‍ലി താന്‍ ഒരു മനുഷ്യനാണെന്ന് ഏവരെയും ഓര്‍മ്മപ്പെടുത്തി എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കെയ്ഫിന്‍റെ പ്രതികരണം. കൊഹ്‍ലി റണ്‍ എടുക്കാതെ മടങ്ങുകയും അതേ മത്സരത്തില്‍ തന്നെ ബിന്നി കൂറ്റന്‍ സിക്സര്‍ അടിക്കുകയും ചെയ്തപ്പോള്‍ താന്‍ ജീവനോടെ ഉണ്ടായിരുന്നുവെന്ന് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News