എല്‍ബിഡബ്ല്യു എന്തെന്നറിയാത്ത അഫ്രീദി!

Update: 2018-05-08 01:13 GMT
Editor : Subin
എല്‍ബിഡബ്ല്യു എന്തെന്നറിയാത്ത അഫ്രീദി!

ആദ്യമായാണ് ഇങ്ങനെയൊരു വാക്ക് കേള്‍ക്കുന്നതെന്നും ഹിറ്റ് വിക്കറ്റാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നുകൂടി ചോദിച്ച് അഫ്രീദി ഞെട്ടിച്ചു

തകര്‍ത്തടിച്ചും എറിഞ്ഞുവീഴ്ത്തിയും ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നിട്ടുള്ള താരമായിരുന്നു ഷഹീദ് അഫ്രീദി. എന്നാല്‍ ഇപ്പോള്‍ അഫ്രീദി വാര്‍ത്തകളില്‍ നിറയുന്നത് മണ്ടത്തരത്തിന്റെ പേരിലാണ്. പാകിസ്താനിലെ ഒരു ടിവി ഷോക്കിടെ ലെഗ് ബിഫോര്‍ വിക്കറ്റ് എന്താണെന്ന് അറിയില്ലെന്ന് അഫ്രീദി ആവര്‍ത്തിച്ച് പറഞ്ഞതാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ഇതൊന്നും അറിയാതെയാണോ ഇയാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 540 വിക്കറ്റുകള്‍ വീഴ്ത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. അഫ്രീദി നേടിയ വിക്കറ്റുകളില്‍ 97 എണ്ണം എല്‍ബിഡബ്ല്യു ആയിരുന്നു.

Advertising
Advertising

ലെഗ് ബിഫോര്‍ വിക്കറ്റ് എന്ന് താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നായിരുന്നു മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ അഫ്രീദി ടിവി ഷോയില്‍ പറഞ്ഞത്. അതിഥിയായെത്തുന്നയാള്‍ ഹെഡ്‌ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുമ്പോള്‍ എതെങ്കിലും വാക്ക് അഭിനയിച്ച് ഫലിപ്പിക്കുന്നത് ഷോയുടെ ഒരു ഭാഗമായിരുന്നു. ഈ ഭാഗത്ത് അവതാരകന്‍ പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും അഫ്രീദിക്ക് കാര്യം മനസിലായില്ല. ലെഗും ബിഫോറും വരെ ഒരുവിധം മനസിലാക്കിയെങ്കിലും ഒരിക്കലും ലെഗ് ബിഫോര്‍ വിക്കറ്റിലെത്തിയില്ല.

Full View

പിന്നീട് സമയം കഴിഞ്ഞ് ഹെഡ്‌ഫോണ്‍ മാറ്റിയിട്ട് പറഞ്ഞിട്ടും ലെഗ് ബിഫോര്‍ വിക്കറ്റ് എന്നാലെന്താണെന്ന് ചോദിച്ചാണ് അഫ്രീദി എല്ലാവരേയും ഞെട്ടിച്ചത്. ഇല്ലാത്ത ഒരു വാക്ക് പറഞ്ഞ് ഞാന്‍ ഊഹിക്കുമെന്ന് കരുതുന്നത് തന്നെ ശരിയല്ലെന്നായി അഫ്രീദി. ആദ്യമായാണ് ഇങ്ങനെയൊരു വാക്ക് കേള്‍ക്കുന്നതെന്നും ഹിറ്റ് വിക്കറ്റാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നുകൂടി ചോദിച്ചു. അവതാരകന്‍ ലെഗ് ബിഫോര്‍വിക്കറ്റ് എന്താണെന്ന് വിശദീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതും വീഡിയോയിലുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News