അനില്‍ കുംബ്ലെ ഇന്ത്യന്‍ കോച്ച്

Update: 2018-05-11 22:19 GMT
Editor : admin
അനില്‍ കുംബ്ലെ ഇന്ത്യന്‍ കോച്ച്

ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയുടെ കരാര്‍

മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി തെരഞ്ഞെടുത്തു. ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയുടെ കരാര്‍. ഉപദേശക സമിതി നടത്തിയ അഭിമുഖത്തിന് ശേഷമാണ് കോച്ചിനെ തീരുമാനിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയാണ് കഴിഞ്ഞ ദിവസം അഭിമുഖം നടത്തിയത്. ബാറ്റിംഗ്, ബൌളിംഗ് പരിശീലകരെയും സഹപരിശീലകരെയും പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

അനില്‍ കുംബ്ലെയും രവിശാസ്ത്രിയും ഉള്‍പ്പെടെ 21 പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നത്. പരിശീലകനെന്ന നിലയില്‍ മുന്‍ പരിചയമില്ലെങ്കിലും ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നര്‍മാരിലൊരാളെന്ന നിലയിലുള്ള അനുഭവപരിചയം കുംബ്ലെക്ക് തുണയായി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News