ബാഴ്‍സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി

Update: 2018-05-15 03:10 GMT
Editor : Ubaid
ബാഴ്‍സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി
Advertising

ഈ വര്‍ഷം സ്ഥാനക്കയറ്റം കിട്ടി സ്‍പാനിഷ് ലീഗിലെത്തിയ പുതുമുഖങ്ങളായ അലാവസാണ് ബാഴ്‍സലോണയെ നാണം കെടുത്തിയത്.

സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‍സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. ഈ വര്‍ഷം സ്ഥാനക്കയറ്റം കിട്ടി സ്‍പാനിഷ് ലീഗിലെത്തിയ പുതുമുഖങ്ങളായ അലാവസാണ് ബാഴ്‍സലോണയെ നാണം കെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അലാവസിന്റെ ജയം. 39ാം മിനിറ്റില്‍ ഡേവേര്‍സണ്‍ അലാവസിനെ മുന്നിലെത്തിയെങ്കിലും ജെറിമി മാത്യുവിലൂടെ ബാഴ്‍സലോണ സമനില പിടിച്ചു. എന്നാല്‍ ഗോമസ് ഇബെ 64 മിനിറ്റില്‍ നേടിയ ഗോള്‍ ബാഴ്‍സലോണയുടെ തോല്‍വി ഉറപ്പിച്ചു. ബാഴ്‍സലോണക്ക് ഒരിക്കലും സ്വന്തം കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ബോള്‍ കൈവെക്കുന്നതില്‍ പോലും ബാഴ്‍സലോണ പരാജയപ്പെട്ടു.

Full View
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News