പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്
Update: 2018-05-21 13:08 GMT
ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ചെല്‍സി കിരീടം ഉറപ്പിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്. വെസ്റ്റ്‌ബ്രോംവിച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി തകര്‍ത്തത്. 82ആം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മിച്ചി ബാറ്റ്‌ഷെവെയാണ് ചെല്‍സിക്കായി ബ്രോംവിച്ചിന്റെ വലകുലുക്കിയത്.
ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ചെല്‍സി കിരീടം ഉറപ്പിച്ചത്. ഇതോടെ അഞ്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സി സ്വന്തമാക്കി.