ബ്ലാസ്റ്റേഴ്സ് എനിക്ക് വീടെന്ന പോലെ; ലാല്‍റുവാത്താര

Update: 2018-05-24 18:57 GMT
Editor : rishad
ബ്ലാസ്റ്റേഴ്സ് എനിക്ക് വീടെന്ന പോലെ; ലാല്‍റുവാത്താര

ലാല്‍റുവാത്താരയുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് 2021 വരെ നീട്ടി

പ്രതിരോധ നിരയിലെ മിന്നുംതാരം ലാല്‍റുവാത്താരയുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് 2021 വരെ നീട്ടി. മികച്ച ഫോം തന്നെയാണ് മാനേജ്മെന്‍റിനെ മറ്റൊന്നും ചിന്തിപ്പിക്കാതെ, മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിനല്‍കാന്‍ പ്രേരിപ്പിച്ചതും. സെന്‍റര്‍-റൈറ്റ്-ലെഫ്റ്റ് ബാക്ക് പൊസിഷനുകളില്‍ പൊരുതിക്കളിക്കാനറിയാവുന്ന റുവാത്താരയെ ടീമിലെ കഠിനാധ്വാനി എന്നാണ് ഫാന്‍സുകാര്‍ വിശേഷിപ്പിക്കുന്നത് തന്നെ. അതുകൊണ്ട് തന്നെ റുവാത്താരയുടെ പുതുക്കിയ കരാറില്‍ ആരാധകരും ഹാപ്പി. സീസണില്‍ പതിനേഴ് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാത്ത റുവാത്താരക്ക് സസ്പെന്‍ഷന്‍ കാരണം ഒരു മത്സരത്തില്‍ കളിക്കാനായില്ല.

Advertising
Advertising

അത്യധികം ആഹ്ലാദത്തോടെയാണ് കരാര്‍ നീട്ടിയ വാര്‍ത്തയോട് റുവാത്താര പ്രതികരിച്ചത്. ബ്ലാസ്റ്റേഴ്സിലെത്തിയത് വീട്ടിലെത്തിയത് പോലെയെന്നും ഇവിടെത്തന്നെ തുടരുന്നതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്നും താരം വ്യക്തമാക്കുന്നു. ആരാധകരോട് പ്രത്യേകം നന്ദിപറഞ്ഞ റുവാത്താര ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസണ്‍ തന്നെ അവിസ്മരണീയമാക്കിയില്‍ കടപ്പാടുണ്ടെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു. ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായെങ്കിലും സൂപ്പര്‍കപ്പിനായാണ് ബ്ലാസ്റ്റേഴ്സ് ഇനി ബൂട്ടുകെട്ടുന്നത്.

Full View
Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News