റയലിന് ജയം, ബാഴ്‍സക്ക് സമനില

Update: 2018-05-25 22:32 GMT
Editor : Ubaid
റയലിന് ജയം, ബാഴ്‍സക്ക് സമനില

റയല്‍ സോസിദാദിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് കുതിപ്പ് തുടരുന്നു. റയല്‍ സോസിദാദിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ ബാഴ്സലോണയെ റയല്‍ ബെറ്റിസ് സമനിലയില്‍ തളച്ചു.

റയല്‍ സോസിദാദിനെതിരെ മികച്ച വിജയം തേടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും സംഘത്തിനും പിഴച്ചില്ല. 38 ആം മിനുട്ടില്‍ കൊവാകിച്ചിലൂടെയാണ് റയല്‍ ഗോളടിക്ക് തുടക്കമിട്ടത്. അമ്പത്തിയൊന്നാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനോഹര ഫിനിഷിംഗ്.

Advertising
Advertising

Full View

എണ്‍പത്തിരണ്ടാം മിനുട്ടില്‍ അല്‍വാരോ മൊറാറ്റ പട്ടിക പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ റയല്‍ ബെറ്റിസ് സമനിലയില്‍ തളച്ചു. അലെക്സ് അലെഗ്രിയ ബെറ്റിസിനെ മുന്നിലെത്തിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ ലൂയിസ് സുവാരസ് ബാഴ്‍സയെ ഒപ്പമെത്തിച്ചു. ജയത്തോടെ റയല്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ബാഴ്സ രണ്ടാം സ്ഥാനത്തും.

Full View
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News