വീണ്ടുമൊരു മിന്നല്‍ സ്റ്റമ്പിംഗ്; മഹി മാജിക് തുടരുന്നു

Update: 2018-05-25 19:40 GMT
Editor : admin
വീണ്ടുമൊരു മിന്നല്‍ സ്റ്റമ്പിംഗ്; മഹി മാജിക് തുടരുന്നു

ചഹാലിന്‍റെ പന്തില്‍ കൂറ്റനടിക്കായി ക്രീസ് വിട്ടിറങ്ങിയ ചഹാല്‍ അപകടം മണക്കുന്നതിന് മുമ്പു തന്നെ ധോണി സ്റ്റമ്പിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

ലോകക്രിക്കറ്റില്‍ ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമെ ഉള്ളൂ - മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ഓരോ മത്സരത്തിലും വിക്കറ്റിന് പിന്നിലെ കരുത്തായി വളരുകയാണ് ധോണി. ധോണി മാജിക് ഇല്ലാത്ത ഇന്ത്യന്‍ മത്സരങ്ങളില്ല,

ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും ഒരു മിന്നല്‍ സ്റ്റമ്പിംഗിലൂടെ ധോണി ആരാധകരുടെ മനം കവര്‍ന്നു. മാക്സ്‍വെല്ലായിരുന്നു ഇര. ചഹാലിന്‍റെ പന്തില്‍ കൂറ്റനടിക്കായി ക്രീസ് വിട്ടിറങ്ങിയ ചഹാല്‍ അപകടം മണക്കുന്നതിന് മുമ്പു തന്നെ ധോണി സ്റ്റമ്പിംഗ് പൂര്‍ത്തിയാക്കിയിരുന്നു. മിന്നല്‍ വേഗത്തിലുള്ള ആ നീക്കത്തിന് മുന്നില്‍ പകച്ച് മടങ്ങാനായിരുന്നു മാക്സ്‍വെല്ലിന്‍റെ നിയോഗം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News