ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: വനിതാ വിഭാഗത്തില്‍ കേരളത്തിന് ജയം
ആദ്യമത്സരത്തില്‍ തെലങ്കാനയെ പരാജയപ്പെടുത്തി
ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യമത്സരത്തില്‍ കേരളത്തിന്റെ വനിതാ ടീമിന് മികച്ച ജയം. തെലങ്കാനയെ നേരിട്ടുള്ള മൂന്ന്
സെറ്റുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ വിജയമായിരുന്നു കേരളത്തിന്റേത്. എതിരാളികള്‍ ദുര്‍ബലരായതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷത്തെ ഫസ്റ്റ് റണ്ണറപ്പും കൂടിയായ കേരള വനിതാ ടീമിന് വിജയ വഴി എളുപ്പമായിരുന്നു. ആദ്യരണ്ട്സെറ്റുകള്‍ കേരളം അനായാസം സ്വന്തമാക്കി. 25-16 - 25- 14. മൂന്നാം സെറ്റില്‍ തെലങ്കാന ടീം ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ കേരളത്തിന്റെ മികച്ച പ്രകടനം തെലങ്കാനയെ തളര്‍ത്തി. സ്കോര്‍ 25- 23. മൂന്നാം സെറ്റും നേടി കേരളം അനായാസ വിജയം നേടുകയായിരുന്നു
ആദ്യ കളിയില്‍ തന്നെ നേരിട്ടുളള മൂന്ന് സെറ്റുകള്‍ക്ക് ജയം സ്വന്തമാക്കിയ പുരുഷ - വനിതാ ടീമുകള്‍ വര്‍ധിച്ച ആത്മവിശ്വാസത്തോടെയാവും ഇന്ന് കളത്തിലിറങ്ങുക. പുരുഷ ടീം ആന്ധ്രയേയും വനിതകള്‍ ഉത്തര്‍പ്രദേശിനേയും നേരിടും.