നാല് പന്തില്‍ നാല് സിക്സര്‍, അഫ്രീദിയുടെ വെടിക്കെട്ട് കാണാം

Update: 2018-05-30 10:39 GMT
Editor : admin
നാല് പന്തില്‍ നാല് സിക്സര്‍, അഫ്രീദിയുടെ വെടിക്കെട്ട് കാണാം

എന്നാല്‍ നേരിട്ട അടുത്ത പന്തില്‍ അഞ്ചാമത്തെ സിക്സറിനുള്ള ശ്രമം ബൌണ്ടറി ലൈനിന് സമീപം ഫീല്‍ഡറുടെ കൈകളില്‍ അവസാനിച്ചു.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഭൂം ഭൂം അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ്. കറാച്ചി കിങ്സിനായി ഇറങ്ങിയ അഫ്രീദി യുവ മീഡിയം പേസര്‍ സമീന്‍ ഗുളിനെയാണ് തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ സിക്സറിന് പറത്തിയത്. അടുത്ത ഓവര്‍ എറിയാനെത്തിയ ഓഫ് സ്പിന്നര്‍ ലിയാം ഡൌസണെയും താരം കൂറ്റനടിയോടെ ഗാലറിക്ക് പറത്തി. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി നേരിട്ട നാല് പന്തുകളിലും സിക്സറടിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ മുന്‍ പാക് നായകന്‍ സ്വന്തമാക്കി. എന്നാല്‍ നേരിട്ട അടുത്ത പന്തില്‍ അഞ്ചാമത്തെ സിക്സറിനുള്ള ശ്രമം ബൌണ്ടറി ലൈനിന് സമീപം ഫീല്‍ഡറുടെ കൈകളില്‍ അവസാനിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News