തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്റീന കോപ്പ സെമിയില്‍

Update: 2018-06-05 22:51 GMT
Editor : admin
തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്റീന കോപ്പ സെമിയില്‍
Advertising

വെനസ്വേലയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്.

വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക സെമിയില്‍. വെനസ്വേലയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ഗോണ്‍സാലോ ഹിഗ്വൈന്‍ രണ്ട് ഗോളും ലയണല്‍ മെസ്സി, എറിക് ലമേല എന്നിവര്‍ അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ സാലമോന്‍ റാന്റണ്‍ വെനസ്വേലക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി.

8ാം മിനിറ്റില്‍തന്നെ മെസിയുടെ മനോഹരമായ പാസ്സില്‍ ഹിഗ്വയ്ന്‍ ആദ്യ ഗോള്‍ നേടി. 28ാം മിനിറ്റില്‍ ഓപ്പണ്‍ ചാന്‍സില്‍ രണ്ടാം ഗോളും ഹിഗ്വയനന്റെ ബൂട്ടില്‍നിന്നുതന്നെ പിറന്നു. ആദ്യ പകുതിക്കു ശേഷം 60ാം മിനിറ്റില്‍ മെസ്സി അര്‍ജന്റീനയുടെ ലീഡ് മൂന്നായി ഉയര്‍ത്തി. ഇതോടെ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന് ബാറ്റിസ്റ്റിയൂട്ടിയയുടെ (54 ഗോള്‍) റെക്കോര്‍ഡിനൊപ്പമെത്തി മെസ്സി.
70 മിനിറ്റില്‍ സലോമണ്‍ റോണ്ടനിലൂടെ വെനസ്വേല വല കുലുക്കിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ എറിക്ക് ലമേല പന്ത് വലയിലെത്തിച്ച് അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അമേരിക്കയാണ് സെമിഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News