ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളില്‍ റേസിങ്ങിന് താത്പര്യമില്ലെന്ന് ഹാമില്‍ട്ടന്‍

റേസിങ് പാരമ്പര്യം ഇല്ലാത്ത രാജ്യങ്ങളിൽ ഫോർമുല വൺ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ ഹാമിൽട്ടൻ, ഇതുസംബന്ധിച്ച എഫ്1 പോളിസിയേയും വിമർശിച്ചു.

Update: 2018-11-14 10:28 GMT

വികസ്വര രാജ്യങ്ങളിലെ വേദികളികളിൽ ഫോർമുല വൺ റേസിങ് നടത്തുന്നതിനെതിരെ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൻ. ലണ്ടൻ, ജർമനി, ഇറ്റലി പോലുള്ള പരമ്പരാഗത റേസിങ് വേദികൾക്ക് ഇന്ന് ഇതൊരു ഭീഷണിയായി മാറിയിരിക്കുകയാണെന്നും, പുതിയ റേസിങ് വേദികളില്‍ മത്സരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായും ഹാമിൽട്ടൻ പറഞ്ഞു.

അടുത്ത വർഷത്തോടെ വിയറ്റ്നാം ഗ്രാൻഡ് പ്രി തുടങ്ങാനിരിക്കേയാണ് ലൂയിസ് ഹാമിൽട്ടൻ നീരസവുമായി എത്തിയിരിക്കുന്നത്. റേസിങ് പാരമ്പര്യം ഇല്ലാത്ത രാജ്യങ്ങളിൽ ഫോർമുല വൺ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ ഹാമിൽട്ടൻ, ഇതുസംബന്ധിച്ച എഫ്1 പോളിസിയേയും വിമർശിച്ചു. റേസിങ് ആവേശം തീരെയില്ലാത്ത രാജ്യങ്ങളിൽ, ഒഴിഞ്ഞ ഇരിപ്പിടത്തിന് മുന്നിൽ മത്സരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

മുമ്പൊരിക്കൽ ഇന്ത്യയിൽ റേസിങ്ങിൽ പങ്കെടുക്കാൻ എത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ അസാധാരണവും അത്ഭുകരവുമായ കാര്യമെന്നാണ് ഇന്ത്യയിൽ ഫോർ‍മുല വണ്‍ റേസിങ് സംഘടിപ്പിച്ചതിനെ പറ്റി ഹാമിൽട്ടൻ പറഞ്ഞത്. ദരിദ്ര രാജ്യങ്ങളിൽ റേസിങ് നടത്തുന്നത് വളരെയധികം സംഘർഷമുണ്ടാക്കുന്നതായും അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു.

അടുത്ത കാലങ്ങളിലായി ഫോർമുല വൺ അതിന്റെ പരമ്പരാഗത ആതിഥേയ രാജ്യങ്ങൾക്കും അപ്പുറം ഇന്ത്യ, ചെെന, ദക്ഷിണ കൊറിയ, ബഹറെെൻ, റഷ്യ, തുർക്കി, അസർബെെജാൻ എന്നിവിടങ്ങളിലും റേസിങ് സംഘടിപ്പിച്ച് വരുന്നുണ്ട്. ഇതിനോട് സമ്മിശ്ര പ്രതികരണമാണ് റേസിങ് ലോകത്ത് നിന്നും വന്നിരിക്കുന്നത്.

Tags:    

Similar News