ബാറ്റ് നൽകാമോ എന്ന് ബോൾ ബോയ്; കോഹ്ലിയുടെ മറുപടി ഇങ്ങനെ, വീഡിയോ വൈറൽ

പരിശീലനം കഴിഞ്ഞ് മടങ്ങവേയാണ് ബോൾ ബോയ് കോഹ്ലിയോട് ബാറ്റ് ചോദിച്ചത്

Update: 2023-05-09 13:32 GMT

virat kohli

Advertising

മുംബൈ: ഐ.പി.എല്ലിൽ ഇന്ന് ഏറെ നിർണായകമായൊരു പോരാട്ടമാണ് അരങ്ങേറുന്നത്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിരാട് കോഹ്ലിയുടെ ബാംഗ്ലൂരും രോഹിത് ശർമയുടെ മുംബൈയും കളത്തിലിറങ്ങുമ്പോൾ വാംഖഡേയിൽ തീപാറുമെന്നുറപ്പ്. പത്ത് മത്സരങ്ങളിൽ ഇരുടീമുകൾക്കും പത്ത് പോയിന്റ് വീതമാണുള്ളത്. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂർ ആറാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്. ഇന്ന് ജയിക്കുന്ന ടീമിന് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറാം.

നിർണായക മത്സരത്തിനായി മുംബൈയിലെത്തിയ ബാംഗ്ലൂർ ടീം നേരത്തേ തന്നെ പരിശീലനമാരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിന്റെ പരിശീലനത്തിനിടെ നടന്നൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിരാട് കോഹ്ലിയോട് വാംഖഡേയിലെ ഒരു ബോൾ ബോയ് ബാറ്റ് നൽകാമോ എന്ന് ചോദിച്ചു. ചിരിച്ച് കൊണ്ട് ബോൾബോയ്ക്ക് മറുപടി നൽകിയ കോഹ്ലി ഉടൻ തന്നെ ടീം സ്റ്റാഫുകളിൽ ഒരാളോട് സൈൻ ചെയ്ത തന്റെ ഒരു ബാറ്റ് നൽകാൻ ആവശ്യപ്പെട്ടു. ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ  വൈറലാണിപ്പോള്‍.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News