മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ; ഫിൽഫോഡന് ഇരട്ട ഗോൾ

7-ാം മിനുട്ടിലും 74-ാം മിനുട്ടിലുമായിരുന്നു ആദ്യ രണ്ട് ഗോളുകൾ

Update: 2023-03-01 01:47 GMT

മാഞ്ചസ്റ്റര്‍ സിറ്റി/ ബ്രിസ്റ്റോള്‍ സിറ്റി മത്സരത്തില്‍ നിന്ന്

ലണ്ടന്‍: എഫ്എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിൽ. ബ്രിസ്റ്റോൾ സിറ്റിയെ 3-0ന് പരാജയപ്പെടുത്തി. ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിക്കായി ഇരട്ട ഗോൾ നേടി. 7-ാം മിനുട്ടിലും 74-ാം മിനുട്ടിലുമായിരുന്നു ആദ്യ രണ്ട് ഗോളുകൾ. 81-ാം മിനുട്ടിൽ കെവിൻ ഡി ബ്രൂയ്‌നാണ് മാഞ്ചസ്റ്റർ സിറ്റിക്കായി മൂന്നാം ഗോൾ നേടിയത്. 

 ഫിൽ ഫോഡന്‍റെ ഇരട്ട ഗോള്‍ പ്രകടനം തന്നെയാണ് ബ്രിസ്റ്റോൾ സിറ്റിയെ മറികടന്ന് എഫ്എ കപ്പിന്‍റെ ക്വാർട്ടറില്‍ കടക്കാൻ മാഞ്ചസ്റ്ററിനെ സഹായിച്ചത്. കെവിൻ ഡി ബ്രൂയ്‌നും റിയാദ് മഹേസും ക്ഷമയോടെ കളിച്ചതിന് ശേഷം ഏഴാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്ന് ശക്തമായ ഫിനിഷിലൂടെ ഫോഡനാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്.  

ആഴ്സണലിനെ പരാജയപ്പെടുത്തിയാണ് സിറ്റി അഞ്ചാം റഔണ്ടിലേക്ക് യോഗ്യത നേടിയത്.വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ മറുപടിയില്ലാതെ മൂന്ന് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് ബ്രിസ്റ്റോള്‍ അഞ്ചാം റൗണ്ടിലേക്ക് കടന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News