കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം; മെഡൽ പ്രതീക്ഷയുമായി ഇന്ത്യ

280 ഇനങ്ങളിലായി 72 രാജ്യങ്ങളിലെ 5052 അത്‌ലറ്റുകൾ ഇന്ന് മുതൽ ബെർമിങ്ഹാമിലെ ഒമ്പത് വേദികളിലായി മാറ്റുരയ്ക്കും

Update: 2022-07-28 00:59 GMT
Advertising

ബർമിങ്ഹാം: ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ലണ്ടനിൽ തുടക്കമാകും. ബർമിങ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. വെയിൽസ് രാജാവും എലിസബത്ത് രാജ്ഞിയുടെ മകനുമാണ് ചടങ്ങിലെ മുഖ്യാഥിതികള്‍. 

ആഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ്. 280 ഇനങ്ങളിലായി 72 രാജ്യങ്ങളിലെ 5052 അത്‌ലറ്റുകൾ ഇന്ന് മുതൽ ബെർമിങ്ഹാമിലെ ഒമ്പത് വേദികളിലായി മാറ്റുരയ്ക്കും. നാളെ മുതലാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ആരംഭിക്കുക.

൨൧൭ അത്‌ലറ്റുകളാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ട്രാക്കിലും ഫീൽഡിലുമായി ഒരു ഡസനോളം മെഡലുകൾ ഇന്ത്യ പ്രതീക്ഷിക്കുന്നു. പി.വി സിന്ധുവും, ഹിമ ദാസും, ലക്ഷ്യ സെന്നും, അമിത് പങ്കലും, ലവ്ലീന ബോർഹൈനും ഉറച്ച മെഡൽ പ്രതീക്ഷകളാണ്. ടീം ഇനങ്ങളിൽ ഹോക്കിയിലും വനിത ക്രിക്കറ്റിലും ബാഡ്മിന്റണിലും മെഡൽ നേട്ടത്തിന് സാധ്യതകളുണ്ട്.

ജുലൈ 30 മുതലാണ് ഇന്ത്യൻ താരങ്ങളുടെ മത്സരം. കോവിഡ് മഹാമാരിക്ക് ശേഷം ട്രാക്കും ഫീൽഡും വീണ്ടും ഉണരുമ്പോൾ പുതിയ താരങ്ങൾക്കായി കാത്തിരിക്കുകയാണ് കായിക പ്രേമികൾ. വിസ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിൽ എത്താതിരുന്ന ജമൈക്കൻ താരങ്ങളും ലണ്ടനിൽ ട്രാക്കിലെത്തും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News