കോമണ്‍വെല്‍ത്ത് ഗെയിംസ്; മെഡല്‍ പ്രതീക്ഷയില്‍ മീരാ ബായ് ചാനുവും ലൗലിനയും

വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെയിൽസാണ് എതിരാളികൾ

Update: 2022-07-30 04:03 GMT
Advertising

ബര്‍മിങ്ഹാം: കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ വെയ്റ്റ്ലിഫ്റ്റിങ് താരം മീരാ ബായ് ചാനുവും ബോക്സിങിൽ ലൗലിന ബോർഗോഹെയ്നും ഇന്ന് ഇറങ്ങും. വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെയിൽസാണ് എതിരാളികൾ

വെയ്റ്റ് ലിഫ്റ്റിങിൽ മൂന്ന് മീരാ ഭായ് ചാനു അടക്കം മൂന്ന് താരങ്ങളാണ് ഇന്ന് മെഡൽ പോരാട്ടത്തിന് ഇറങ്ങുന്നത്. അതിനാൽ തന്നെ മെഡൽ പട്ടികയിൽ ഇന്ത്യയുടെ പേര് എഴുതിച്ചേർക്കാൻ ഇന്നാകുമെന്നാണ് പ്രതീക്ഷ. ടോക്യോ ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവായ മീരാബായ് ചാനു 49 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10നായിരിക്കും മീരയുടെ പോരാട്ടം. പുരുഷൻമാരുടെ 55 കിലോ വിഭാഗത്തിൽ സൻകേത് സാഗർ ഇറങ്ങും. 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരിയാണ് ഇന്ത്യൻ പ്രതീക്ഷ.

മെഡൽ പ്രതീക്ഷയായ വനിതാ ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ വെയിൽസാണ് ഇന്ത്യയുടെ എതിരാളികൾ.. ആദ്യ മത്സരത്തിൽ ഘാനയെ ഇന്ത്യ എതിരില്ലാത്ത 5 ഗോളിനാണ് ഇന്ത്യ ജയിച്ചത്.. ബോക്സിങിൽ 63 കിലോ വിഭാഗത്തിൽ രണ്ടാം റൗണ്ടിലേക്ക് കടന്ന ശിവം ഥാപ്പ ഇന്ന് ഇറങ്ങുന്നുണ്ട്.. വനിതാ വിഭാഗം 70 കിലോ വിഭാഗത്തിലെ മെഡൽ പ്രതീക്ഷയായ ലൗലിന ബോർഗോഹെയ്നും ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്.. ബാഡ്മിന്റൺ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.. ടേബിൾ ടെന്നീസിൽ വനിത വിഭാഗത്തിൽ ഗയാനയും പുരുഷ വിഭാഗത്തിൽ വടക്കൻ അയർലണ്ടുമാണ് എതിരാളികൾ.. ബാഡ്മിന്റൺ മിക്സഡ് ടീം ഇവന്റിൽ ആസ്ത്രേലിയയോടാണ് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്നത്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News