ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ; അൻഷുൽ കംബോജിന് അരങ്ങേറ്റം

സായ് സുദർശൻ , ശർദുൽ ഠാക്കൂർ എന്നിവർ ആദ്യ ഇലവനിൽ

Update: 2025-07-23 10:03 GMT

മാഞ്ചസ്റ്റർ : ആൻഡേഴ്സൺ - ടെണ്ടുൽക്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ പേസർ അൻഷുൽ കംബോജ് മത്സരത്തിൽ അരങ്ങേറ്റം നടത്തും. പരിക്കേറ്റ ആകാശ് ദീപിന് പകരക്കാരനായാണ് അൻഷുൽ  ഇലവനിൽ ഇടം പിടിച്ചത്. നിതീഷ് കുമാർ റെഡ്ഢിക്ക് പകരം ശർദുൽ ഠാക്കൂറും കരുൺ നായരിന് പകരം സായ് സുദർശനും ടീമിൽ ഇടം കണ്ടെത്തി.

ലോർഡിസിൽ ഇന്ത്യയെ നേരിട്ട ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പരിക്കേറ്റ സ്പിന്നർ ശുഐബ്‌ ബഷീർ പകരം ലിയാം ഡൗസൻ സ്‌ക്വഡിലിടം പിടിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ഇംഗ്ലണ്ട് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.         

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News