ക്രിക്കറ്റിൽ മെസിയില്ല; അർജൻറീനയെ 450 റൺസിന് തോൽപ്പിച്ച് അമേരിക്ക

ഐസിസി ടി20 റാങ്കിംഗിൽ 63ാമതാണ് അർജൻറീന

Update: 2023-08-15 09:59 GMT

ഫുട്‌ബോളിൽ ലോകചാമ്പ്യന്മാരാണ് അർജൻറീന. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ മെസിപ്പടയാണ് കിരീടം നേടിയത്. എന്നാൽ ഇന്ത്യയിലടക്കം ഏറെ ജനപ്രിയമായ ക്രിക്കറ്റിൽ അവർക്ക് കാര്യമായ മേൽവിലാസമില്ല. കഴിഞ്ഞ ദിവസം ഐസിസി അണ്ടർ 19 പുരുഷ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യു.എസ്.എയോട് 450 റൺസിനാണ് അർജൻറീന തോറ്റത്. ആദ്യം ബാറ്റ് ചെയ്ത യു.എസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 515 റൺസ് നേടിയപ്പോൾ അർജൻറീന 19.5 ഓവറിൽ 65 റൺസിന് ഓൾഔട്ടായി. 21 റൺസിന് ആറു വിക്കറ്റ് വീഴ്ത്തിയ ആര്യൻ നദ്കർണിയാണ് അർജൻറീനയുടെ എല്ലൊടിച്ചത്.

Advertising
Advertising

ആദ്യം ബാറ്റ് ചെയ്ത യു.എസ് ഭവ്യ മേഹ്ത (136), റിഷി രമേഷ് (100), പ്രണവ് ചട്ടിപ്പാളയം (61), അർജുൻ മഹേഷ് (67) അമോഗ് അരേപ്പള്ളി (48), ഉത്കർഷ് ശ്രീവാസ്തവ (45) എന്നിവരുടെ മികവിലാണ് കൂറ്റൻ സ്‌കോർ നേടിയത്. യുഎസിനായി നദ്കർണിയ്ക്ക് പുറമേ ആര്യൻ സതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. ആര്യൻ ബത്രയും പാർത്ഥ് പട്ടേലും ഓരോ വിക്കറ്റും നേടി. യു.എസ് ടീമിലും കൂടുതലും ഇന്ത്യൻ വംശജരാണുള്ളതെന്നും അതിനാൽ അർജൻറീന ഇന്ത്യയോടാണ് തോറ്റതെന്നുമാണ് പലരും ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നത്. ഐസിസി ടി20 റാങ്കിംഗിൽ 63ാമതാണ് അർജൻറീന. വനിതകളുടെ ടി20 ക്രിക്കറ്റിൽ 54ാമതുമാണ് ടീം.

Argentina lost to USA by 450 runs in ICC U-19 Men's World Cup Qualifier.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News