രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം, പരമ്പര

എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരും അശ്വിനും നേടിയ 71 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം നൽകിയത്.

Update: 2022-12-25 05:51 GMT
Advertising

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരും അശ്വിനും നേടിയ 71 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം നൽകിയത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ആദ്യ ടെസ്റ്റ് 188 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു.

ജയിക്കാൻ 100 റൺസ് ലക്ഷ്യമിട്ട് നാലാം ദിനമായ ഇന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും അശ്വൻ-അയ്യർ സഖ്യം രക്ഷകരാവുകയായിരുന്നു. ഇന്ന് ബാറ്റിങ് പുനരാരംഭിക്കുമ്പോൾ 26 റൺസുമായി അക്‌സർ പട്ടേലും മൂന്ന് റൺസുമായി ജയദേവ് ഉനദ്ഘട്ടുമായിരുന്നു ക്രീസിൽ. ഇന്നത്തെ രണ്ടാം ഓവറിൽ തന്നെ 16 പന്തിൽ 13 റൺസെടുത്ത ജയ്‌ദേവ് ഉനദ്ഘട്ട് പുറത്തായി. മൂന്ന് ഓവർ കഴിഞ്ഞപ്പോൾ റിഷഭ് പന്തും പുറത്തായി. 13 പന്തിൽ ഒമ്പത് റൺസെടുത്ത റിഷഭിന്റെ വിക്കറ്റ് മെഹിദി ഹസനായിരുന്നു.

അശ്വിൻ 62 പന്തിൽ 42 റൺസും അയ്യർ 46 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്നു. ശുഭ്മാൻ ഗുൽ (7), കെ.എൽ രാഹുൽ (2), ചേതേശ്വർ പൂജാര (6), വിരാട് (1) എന്നിവർ ഇന്നലെ പുറത്തായിരുന്നു.

നേരത്തെ ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സിൽ 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിറ്റൺ ദാസാണ് ടോപ്‌സ്‌കോറർ. സാകിർ ഹസൻ 51 റൺസെടുത്തു. 31 റൺസ് വീതമെടുത്ത നൂറുൽ ഹസനും ടസ്‌കിൻ അഹമ്മദുമായി ബംഗ്ലാദേശ് സ്‌കോർ 231ൽ എത്തിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News