അശ്വിന് പകരം ദേവ്ദത്ത് പടിക്കൽ, ബാറ്റും ബൗളും ചെയ്യാൻ പറ്റില്ല; ഫീൽഡിങ് മാത്രം

മത്സര മധ്യേ അശ്വിന് പിന്മാറേണ്ടി വന്നതോടെ ഇന്ത്യൻ ടീം പത്ത് പേരായി ചുരുങ്ങിയിരിക്കുകയാണ്

Update: 2024-02-17 16:26 GMT
Editor : rishad | By : Web Desk
Advertising

രാജ്‌കോട്ട്: മൂന്നാം ടെസ്റ്റിനിടെ പിന്മാറിയ രവിചന്ദ്രന്‍ അശ്വിന് പകരക്കാരനായി ദേവ്ദത്ത് പടിക്കല്‍ ടീമില്‍. സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായാണ് ദേവ്ദത്തിനെ ടീമില്‍ ചേര്‍ത്തത്. എന്നാല്‍ ബാറ്റോ ബൗളോ ചെയ്യാനാവില്ല.  

മത്സര മധ്യേ അശ്വിന് പിന്മാറേണ്ടി വന്നതോടെ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങിയിരിക്കുകയാണ്. മൈതാനത്ത് വെച്ച് ഒരു താരത്തിന് പരിക്കോ അസുഖമോ കാരണം പിന്മാറേണ്ടി വന്നാൽ മാത്രമേ പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബാറ്റിം​ഗും ബൗളിങ്ങും ചെയ്യാൻ കഴിയൂ. അല്ലാത്ത പക്ഷം പകരക്കാരനെ ഇറക്കേണ്ടി വന്നാൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതിയും ആവശ്യമാണ്. 

എന്നാല്‍ അമ്പയറുടെ തീരുമാനത്തിന് അനുസരിച്ച് വിക്കറ്റ് കീപ്പിങ് ചെയ്യാനാകും. അതേസമയം നിലവില്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ക്രിക്കറ്റ് നിയമമായ എം.സി.സി പ്രകാരമാണ് പടിക്കൽ കളത്തിലിറങ്ങിയത്. കെ.എൽ രാഹുലിന് പരിക്കേറ്റതോടെയാണ് താരം ടീം സ്ക്വാഡിൽ ഇടംപിടിച്ചത് തന്നെ.  

അതേസമയം രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിലാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 196-2 എന്ന നിലയിലാണ് ആതിഥേയർ. 322 റൺസ് ലീഡായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ സെഞ്ച്വറിയുമായി തിളങ്ങി. 65 റൺസുമായി ശുഭ്മാൻ ഗിലും മൂന്ന് റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ. പേശിവലിവിനെ തുടർന്ന് ജയ്‌സ്വാൾ 104 റൺസിൽ നിൽക്കെ റിട്ടയേർഡ് ഹർട്ടായി. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 319ൽ അവസാനിച്ചിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. 

Summary- Ravichandran Ashwin replaced by Devdutt Padikkal on Day 3 of 3rd Test

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News