ഏഷ്യാ കപ്പ് വിജയം; ശ്രീലങ്കയെ കാത്തിരിക്കുന്നത് വന്‍തുക; പാകിസ്താന്‍റേയും കീശ നിറയും

ശ്രീലങ്കയുടെ ഐതിഹാസിക വിജയം ഇനിയും ആഘോഷിച്ചു തീര്‍ന്നിട്ടില്ല ആരാധകര്‍

Update: 2022-09-12 12:23 GMT

ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം ശ്രീലങ്ക പാകിസ്താനെതിരെ ആവേശോജ്ജ്വല  വിജയമാണ് നേടിയത്. ടൂര്‍ണമെന്‍റിന് മുമ്പ് കിരീട ധാരണത്തിന് വലിയ സാധ്യതകളൊന്നും കല്‍പ്പിക്കാതിരുന്ന ശ്രീലങ്കയുടെ ഐതിഹാസിക വിജയം ഇനിയും ആഘോഷിച്ചു തീര്‍ന്നിട്ടില്ല ആരാധകര്‍.

ലങ്കൻ ബൗളർമാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയ  കലാശപ്പോരിൽ 23 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ വിജയം. 171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 147 റൺസിലൊതുക്കിയാണ് ലങ്ക കിരീടം പിടിച്ചുവാങ്ങിയത്. ആറാം തവണയാണ് ശ്രീലങ്ക ഏഷ്യകപ്പിൽ മുത്തമിടുന്നത്. നാല് വിക്കറ്റ് നേടിയ പ്രമോദ് മധുഷനും മൂന്നു വിക്കറ്റു നേടിയ ഹസരങ്കയുമാണ് പാക് ബാറ്റിങ് നിരയുടെ നട്ടല്ലൊടിച്ചത്.

Advertising
Advertising

ഏഷ്യാ കപ്പില്‍ തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ട ശ്രീലങ്കയെയും റണ്ണറപ്പുകളായ പാകിസ്താനേയും കാത്തിരിക്കുന്നത് കൈനിറയേ സമ്മാനങ്ങളാണ്. ഏകദേശം 1.59 കോടി രൂപയോളമാണ് ഇക്കുറി ഏഷ്യാകപ്പ് വിജയികളുടെ സമ്മാനത്തുക. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  ശ്രീല‌ങ്കൻ ക്രിക്കറ്റ് ബോർഡിന് ഈ തുക വലിയ ആശ്വാസമാകുമെന്നത് ഉറപ്പാണ്. റണ്ണറപ്പുകളായ പാകിസ്ഥാനുമുണ്ട് കൈനിറയെ സമ്മാനങ്ങള്‍. അരക്കോടിയിലധികം രൂപയാണ്  (79,66,000)  സമ്മാനത്തുകയായി പാകിസ്താന് ലഭിക്കുക.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News