ആസ്‌ട്രേലിയൻ ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസ് വിവാഹിതനായി

ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വെച്ചായിരുന്നു വിവാഹം. കൂട്ടുകാരി ബെക്കി ബോസ്റ്റൺ ആണ് വധു.

Update: 2022-08-01 17:06 GMT
Editor : abs | By : Web Desk

ആസ്‌ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റനും കൊൽക്കത്ത നൈറ്റ് റൈഡോഴ്‌സ് പേസറുമായ പാറ്റ് കമ്മിൻസ് വിവാഹിതനായി. കൂട്ടുകാരി ബെക്കി ബോസ്റ്റൺ ആണ് വധു. ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വെച്ചായിരുന്നു വിവാഹം. ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

ദീർഘനാളായി പ്രണയത്തിലായ ഇരുവർക്കും ഒമ്പത് മാസമായ ആൽബി ബോസ്റ്റൺ കമ്മിൻസ് എന്ന് പേരുള്ള കുഞ്ഞുണ്ട്. ഭാര്യയുടെ ഗർഭകാല വീഡിയോ കമിൻസ് തൻറെ വീഡിയോ ബ്ലോഗിൽ നേരത്ത പങ്കുവെച്ചിരുന്നു. ടീമംഗം ഡേവിഡ് വാർണർ വധുവരന്മാർക്ക്  ഇൻസ്റ്റഗ്രാമിൽ  ആശംസയുമായി എത്തി. കമ്മിൻസിൻറെ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ദമ്പതികൾക്ക് ആശംസ നേർന്നു.

Advertising
Advertising

ടെസ്റ്റ് ബൗളർമാരിൽ ഒന്നാം റാങ്കുകാരനായ കമ്മിൻസ്, ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ്  അവസാനമായി കളിച്ചത്. രണ്ട് മത്സര പരമ്പര സമനിലയായി. പരമ്പരയിൽ കമിൻസ് രണ്ട് വിക്കറ്റും 47 റൺസും നേടി. ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ എട്ട് വിക്കറ്റും 39 റൺസും നേടി കമിൻസ് തിളങ്ങിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News