ഓൾറൗണ്ട് ശൗര്യവുമായി ഷാകിബ്; അയർലൻഡിനെ 77 റൺസിന് തോൽപ്പിച്ച് ബംഗ്ലാകടുവകൾ

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷാകിബുൽ ഹസനാണ് മത്സരത്തിലെ താരം

Update: 2023-03-29 14:24 GMT

Bangladesh 

Advertising

അയർലൻഡിനെതിരെയുള്ള ടി20യിൽ ബംഗ്ലാദേശിന് 77 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ അയർലൻഡുകാർക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് നേടാനായത്. മഴ മൂലം വൈകിത്തുടങ്ങിയ മത്സരം 17 ഓവറാണുണ്ടായിരുന്നത്.

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷാകിബുൽ ഹസനാണ് മത്സരത്തിലെ താരം. 22 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം 24 പന്തിൽനിന്ന് പുറത്താകാതെ 38 റൺസുമെടുത്തു. ബംഗ്ലാദേശിനായി ലിറ്റൺ ദാസ്(83), റോണി താലൂക്ദാർ(44) എന്നിവർ തിളങ്ങി. ബൗളിംഗിൽ ഷാകിബിന് പുറമേ ടസ്‌കിൻ അഹമദ് (മൂന്ന് വിക്കറ്റ്) , ഹസൻ മഹ്‌മൂദ്(ഒരു വിക്കറ്റ്) എന്നിവരും തിളങ്ങി. അയർലൻഡിനായി കുർടിസ് കാംഫർ അർധസെഞ്ച്വറി നേടി. ബെഞ്ചമിൻ വൈറ്റ് രണ്ട് വിക്കറ്റ് നേടി.

Bangladesh win by 77 runs in T20 against Ireland

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News