അവിശ്വസിനീയം, നിങ്ങളിൽ അഭിമാനമുണ്ട്; ചരിത്ര വിജയത്തിൽ കണ്ണീരണിഞ്ഞ് ബ്രയാൻ ലാറ

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ വലിയ ദിവസമെന്നാണ് വിജയത്തെ ഇതിഹാസതാരം വിശേഷിപ്പിച്ചത്.

Update: 2024-01-29 07:50 GMT
Editor : Sharafudheen TK | By : Web Desk

ബ്രിസ്‌ബേൻ: ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ ഒരുപാട് നേട്ടങ്ങളിലെത്തിച്ച താരമാണ് ബ്രയാൻ ചാൾസ് ലാറ. ടെസ്റ്റിൽ 400 റൺസ് നേടി ചരിത്രത്തിൽ ഇടംപിടിച്ചത് ഉൾപ്പെടെ ലോക ക്രിക്കറ്റിൽ വിൻഡീസിന്റെ മേൽവിലാസമാണ് ഈ 54 കാരൻ. ഇന്നലെ ഗാബയിൽ വിൻഡീസ് യുവനിര 27 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ വിജയകൊടി പാറിക്കുമ്പോൾ കമന്ററി ബോക്‌സിൽ വികരഭരിതനായ ലാറയെയണ് കണ്ടത്.

Advertising
Advertising

തന്റെ ടീം വീണ്ടുമൊരു വിജയം നേടിയപ്പോൾ അതിനെ വർണിക്കാൻ ലാറക്ക് വാക്കുകളുണ്ടായില്ല. കങ്കാരുക്കളുടെ അവസാന വിക്കറ്റ് പിഴുതെറിഞ്ഞ് ചരിത്രമെഴുതുമ്പോൾ ആദം ഗിൽക്രിസ്റ്റിനെ കെട്ടിപിടിച്ചാണ് സന്തോഷം പങ്കിട്ടത്. ഒപ്പം ബോക്‌സിലുണ്ടായിരുന്ന ന്യൂസിലാൻഡ് മുൻ താരം ഇയാൻ സ്മിത്ത് കയ്യടിച്ചും വിൻഡീസ് ജയം ആഘോഷമാക്കി. ഒരുവേള വിൻഡീസ് വിജയത്തിൽ ലാറ നിയന്ത്രണംവിട്ട് ഈറനണിയുന്ന കാഴ്ചക്കും ഗാബ സാക്ഷ്യം വഹിച്ചു.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ വലിയ ദിവസമെന്നാണ് വിജയത്തെ ഇതിഹാസതാരം വിശേഷിപ്പിച്ചത്. വിജയ ശിൽപിയായ യുവതാരം ഷമാർ ജോസഫിനെ അഭിനന്ദനംകൊണ്ടുമൂടാനും മറന്നില്ല. ആദ്യമായി സീനിയർ ടീമിൽ ഇടം ലഭിച്ച ഷമാർ ജോസഫ് കളിയിലേയും പരമ്പരയിലേയും തരമായി തെരഞ്ഞെടുക്കപ്പെട്ടു. ഗബ ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ഓസീസിന്റെ ഏഴ് വിക്കറ്റുകളാണ് താരം പിഴുതത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News