'സാഹോദര്യമാണ് എല്ലാം':പന്തിന്റെ വീട്ടിൽ റെയ്‌നയും ഹർഭജനും ശ്രീശാന്തും

ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിസംബർ 30നായിരുന്നു പന്ത് സഞ്ചരിച്ച കാർ, ഡിവൈഡറിൽ തട്ടി മറിഞ്ഞത്.

Update: 2023-03-26 09:21 GMT

സുരേഷ് റെയ്ന, ഹർഭജൻ സിംഗ്, എസ് ശ്രീശാന്ത്, ഋഷഭ് പന്ത്

ന്യൂഡൽഹി: വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ വീട്ടിൽ സന്ദർശിച്ച് മുൻതാരങ്ങളായ സുരേഷ് റെയ്‌ന, ഹർഭജൻ സിങ്, എസ്.ശ്രീശാന്ത്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിസംബർ 30നായിരുന്നു പന്ത് സഞ്ചരിച്ച കാർ, ഡിവൈഡറിൽ തട്ടി മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിൽ തുടരുകയാണിപ്പോഴും പന്ത്. ഐ.പി.എല്ലും ഏകദിന ലോകകപ്പും ഉൾപ്പെടെ ഈ വർഷത്തെയും വരും വർഷത്തെയും നിർണായക മത്സരങ്ങളൊക്കെ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാണ്. അദ്ദേഹം എന്ന് സുഖംപ്രാപിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ത്യൻ ടീമിലെത്തുമെന്ന് വ്യക്തമല്ല. അതിനിടയിലാണ് മുൻതാരങ്ങളായ റെയ്‌നയും ഹർഭജനും ശ്രീശാന്തും താരത്തെ കാണാൻ വീട്ടിലെത്തിയത്.

Advertising
Advertising

സാഹോദര്യമാണ് എല്ലാമെന്നും എത്രയും വേഗത്തിൽ സുഖംപ്രാപിച്ച് ടീമിൽ തിരിച്ചെത്താൻ അദ്ദേഹത്തിനാകട്ടെ എന്ന് റെയ്‌ന ട്വീറ്റ് ചെയ്തു. മൂവരും ഒന്നിച്ചുള്ള ചിത്രം എല്ലാവരും അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. ഈ മാസം ആദ്യം യുവ്‌രാജ് സിങും പന്തിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അതേസമയം പതിനാറാം സീസൺ ഐപിഎല്ലിൽ കമന്ററി പറയാനൊരുങ്ങുകയാണ് ഹർഭജൻ സിങും എസ് ശ്രീശാന്തും. ശ്രീശാന്ത് മലയാളത്തിലും ഹർഭജൻ ഹിന്ദിയിലുമാണ് കമന്ററി പറയുന്നത്.

ആദ്യമായാണ് ഹർഭജനും ശ്രീശാന്തും കമന്ററി ബോക്‌സിലെത്തുന്നത്. ആവേശത്തോടെയാണ് ഇരുവരുടെയും കമന്ററി ബോക്‌സിലേക്കുള്ള വരവ് മത്സരത്തിന്റെ ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർസ്‌പോർട്‌സ് ഏറ്റെടുത്തത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News