കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് വസന്തം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള മത്സരക്രമം പുറത്ത്

മൂന്നുവര്‍ഷത്തിനുശേഷമാണ് കാര്യവട്ടം സ്റ്റേഡിയം ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്

Update: 2022-08-04 02:24 GMT

മുംബൈ: ആസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ഏകദിന ടി20 പരമ്പരകൾക്കുള്ള മത്സരക്രമം പുറത്തുവിട്ടു. ആസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയും ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന ടി20 പരമ്പരകളും അരങ്ങേറും. ഇന്ത്യയില്‍ വച്ചാണ് മത്സരങ്ങള്‍. 

സെപ്റ്റംബറിലാണ് പരമ്പരകൾ ആരംഭിക്കുക. സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ആസ്ട്രേലിയക്കെതിരായ ടി20 പരമ്പര തുടങ്ങും. സെപ്റ്റംബർ 20 ന് തുടങ്ങുന്ന  പരമ്പര സെപ്റ്റംബർ 25 ന് അവസാനിക്കും.

Advertising
Advertising

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര സെപ്റ്റംബർ 28 നാരംഭിക്കും. ആദ്യ ടി20 തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ വച്ചാണ് അരങ്ങേറുക.  മൂന്നുവര്‍ഷത്തിനുശേഷമാണ് കാര്യവട്ടം സ്റ്റേഡിയം ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. 2019-ല്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് അവസാനം അരങ്ങേറിയത്. ഒക്ടോബര്‍ നാലിനാണ് പരമ്പര അവസാനിക്കുക. 

ഒക്ടോബർ ആറിന് ഏകദിന പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News