'റിട്ടയർമെന്‍റിന് ശേഷം തെലുങ്ക് സിനിമയിൽ അഭിനയിക്കൂ'; വാർണറോട് നെറ്റ്ഫ്ലിക്സ്

ഇന്ത്യന്‍ സിനിമകളോട് വാര്‍ണറിനുള്ള പ്രണയത്തെക്കുറിക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിട്ടുണ്ട്

Update: 2023-01-06 12:08 GMT

ആസ്‌ത്രേലിയൽ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണിപ്പോള്‍. വിരമിച്ച ശേഷം വാർണറുടെ ഭാവി എന്താകുമെന്നാണ് ആരാധകരുടെ ചോദ്യം. ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ വാർണർ തെലുങ്കു സിനിമയിൽ അഭിനയിക്കട്ടെ എന്ന് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്. വാർണറിന് കമന്ററിയിൽ താൽപര്യമുണ്ടെന്ന ട്വീറ്റിനോട് പ്രതികരിച്ചാണ് നെറ്റ് ഫ്ലിക്സിന്‍റെ പോസ്റ്റ്‌. 

Advertising
Advertising

ഇന്ത്യന്‍ സിനിമകളോട് വാര്‍ണറിനുള്ള പ്രണയത്തെക്കുറിക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിട്ടുണ്ട്. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലെ ഗാനരംഗത്തിലെ  സ്റ്റെപ്പ് അനുകരിച്ച വാര്‍ണറുടെ വീഡിയോ നേരത്തേ വൈറലായിരുന്നു. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്‍റെ കടുത്ത ആരാധകന്‍ കൂടിയാണ് വാര്‍ണര്‍. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News