ഡസൻ ഔട്ടായിരുന്നോ?; കളവു പറഞ്ഞതിന് റിഷബ് പന്തിനെതിരെയും ആരാധകർ

കമന്‍റേറ്റര്‍മാരായിരുന്ന സുനിൽ ഗവാസ്‌കറും മൈക്ക് ഹൈസ്മാനും അത് ഔട്ടായിരുന്നോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു

Update: 2022-01-04 14:13 GMT

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ റസ്സി വാൻ ഡർ ഡസ്സന്‍റെ പുറത്താകൽ വിവാദത്തിൽ. കളിയിലുടനീളം മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർ ശർദൂൽ താക്കൂറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷബ് പന്തിന് ക്യാച്ച് നൽകിയാണ് ഡസ്സൻ പുറത്തായത്.

എന്നാൽ പന്ത് ബാറ്റിൽ തട്ടി നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് റിഷബ് പന്ത് ക്യാച്ച് ചെയ്തത് എന്നാണ് റീപ്ലേ ദൃശ്യങ്ങൾ പങ്കുവച്ച് ആരാധകർ പറയുന്നത്. ഔട്ടാണെന്ന് ഉറപ്പിച്ച് ഡസ്സൻ ഗ്രൗണ്ട് വിട്ടതും അമ്പയർ വിക്കറ്റ് അനുവദിക്കുകയായിരുന്നു.

Advertising
Advertising

കളിയിൽ കമന്‍റേറ്റര്‍മാരായിരുന്ന സുനിൽ ഗവാസ്‌കറും മൈക്ക് ഹൈസ്മാനും അത് ഔട്ടായിരുന്നോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഔട്ടാണോ എന്ന് പരിശോധിച്ചതിന് ശേഷം ഡസ്സന് മൈതാനം വിട്ടാൽ മതിയായിരുന്നു എന്നും എന്നാൽ അദ്ദേഹം അതിന് കാത്തുനിൽക്കാതെ മടങ്ങുകയായിരുന്നു എന്നും ഗവാസ്‌കർ പറഞ്ഞു.

പന്ത് നിലത്തുകുത്തിയതിന് ശേഷമാണ് താൻ ക്യാച്ച് ചെയ്തത് എന്നറിഞ്ഞിട്ടും അത് മറച്ചുവച്ച വിക്കറ്റ് വിക്കറ്റ് കീപ്പർ റിഷബ് പന്തിനെതിരെയും ആരാധകർ രംഗത്ത് വന്നു.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗറും ടീം മാനേജറും ഡസ്സന്റെ വിവാദമായ പുറത്താകലിനെക്കുറിച്ച് അമ്പയർമാരോട് ചർച്ച നടത്തിയിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News