ഒടുവിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം; ഡച്ചുകാരെ വീഴ്ത്തിയത് 160 റൺസിന്

ഈ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചിരുന്നത്

Update: 2023-11-08 15:59 GMT
Advertising

ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം വിജയം. നെതർലൻഡ്‌സിനെതിരെ 160 റൺസിനാണ് ബട്‌ലറും സംഘവും വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബെൻ സ്‌റ്റോക്‌സിന്റെ സെഞ്ച്വറി (108) മികവിൽ 339 റൺസാണ് നേടിയിരുന്നത്. നായകൻ ജോസ് ബട്‌ലറടക്കം നിരാശപ്പെടുത്തിയ മത്സരത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു നേട്ടം. എന്നാൽ ഓറഞ്ച് പടയുടെ പോരാട്ടം 37.2 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസിലൊതുങ്ങി. പുറത്താകാതെ 41 റൺസ് നേടിയ തേജ നിഡമനുറുവാണ് ടോപ് സ്‌കോറർ. നായകൻ സ്‌കോട്ട് എഡ്വേർഡ് 38ഉം സൈബ്രാൻഡ് 33 ഉം റണസ് നേടി. സെഞ്ച്വറി നേടിയ ബെൻ സ്‌റ്റോക്‌സാണ് കളിയിലെ താരം.

ഇംഗ്ലണ്ടിനായി മുഈൻ അലിയും ആദിൽ റഷീദും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്‌സ് ഒന്നും വിക്കറ്റ് നേടി. ബാറ്റിംഗിൽ ഡേവിഡ് മലാനും(87), ക്രിസ് വോക്‌സും (51) ക്രിക്കറ്റിന്റെ നാട്ടുകാർക്കായി തിളങ്ങി. ഡച്ചുകാർക്കായി ഡാസ് ഡെ ലീഡ് മൂന്നും ആര്യൻ ദത്ത്, ലോഗൻ വാൻ ബീക് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. പോൾ വാൻ മീകേരൻ ഒരു വിക്കറ്റ് നേടി. ഡച്ചുകാർക്കായി ഡാസ് ഡെ ലീഡ് മൂന്നും ആര്യൻ ദത്ത്, ലോഗൻ വാൻ ബീക് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. പോൾ വാൻ മീകേരൻ ഒരു വിക്കറ്റ് നേടി.

ഈ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചിരുന്നത്. ഡേവിഡ് മലാന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ട് റൺമല ഉയർത്തിയ മത്സരത്തിൽ ബംഗ്ലാദേശ് 137 റൺസിനാണ് തോറ്റിരുന്നത്. മത്സരത്തിൽ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 364 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഈ ലക്ഷ്യം മറികടക്കാനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 48.2 ഓവറിൽ 227 റൺസിലൊതുങ്ങി. റീസി ടോപ്ലേ നാലും ക്രിസ് വോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി ബംഗ്ലാകടുവകൾക്ക് കുരുക്കിടുകയായിരുന്നു. സാം കരൺ, മാർക് വുഡ്, ആദിൽ റഷീദ്, ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ ഡേവിഡ് മലാനായിരുന്നു കളിയിലെ താരം.

World champions England for second win in ODI World Cup 2023

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News