ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ചെൽസി താരമായി എസ്റ്റാവോ

1961 നു ശേഷം ബ്രസീലിനായി ഇരട്ട ​ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരവും എസ്റ്റാവോയാണ്

Update: 2025-10-23 12:51 GMT

ലണ്ടൻ: തന്റെ രാജ്യത്തിനു വേണ്ടിയായാലും ക്ലബിനു വേണ്ടിയായാലും മിന്നും പ്രകടനം കാഴ്ച്ച വെക്കുന്ന ഒരു കൗമാരതാരമുണ്ട്. ബ്രസീലിന്റെയും ചെൽസിയുടെയും യുവതാരം എസ്റ്റാവോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. താരമിതാ ഇന്നലെ ചെൽ‌സിക്കായി ചാമ്പ്യൻസ് ലീ​ഗിലും മിന്നും പ്രകടനം കാഴ്ച്ച വെച്ചിരിക്കുകയാണ്.

തന്റെ ഡ്രിബ്ലിം​ഗ് സ്കില്ലുകൾ കൊണ്ട് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വിസ്മയം സൃഷ്ടിക്കുന്ന എസ്റ്റാവോ കളത്തിൽ ഇറങ്ങുന്ന ഓരോ മത്സരവും സെൻസേഷണലാണ്. ഇപ്പോളിതാ ചെൽസിയുടെ യുവതാരങ്ങൾ നിറഞ്ഞാടിയ മത്സരത്തിൽ ​ഗോൾ നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇതിഹാസങ്ങൾ അരങ്ങുവാണ ചെൽസിക്കായി ചാമ്പ്യൻ‌സ് ലീ​ഗിൽ ​ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് സ്വന്തമാക്കിയിരിക്കുന്നത്

Advertising
Advertising

മത്സരത്തിന്റെ 18ാം മിനുട്ടിൽ തന്നെ ​ഗോളടിച്ചു കൊണ്ട് 19 കാരനായ യുവതാരം മാർക്ക് ​ഗീയു ചെൽസിക്കായി ചാമ്പ്യൻ‌സ് ലീ​ഗിൽ ​ ​ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കാർഡ് സ്വന്തമാക്കിയതാണ്. എന്നാൽ വെറും 33 മിനുട്ടിനു ശേഷം എസ്റ്റാവോ പെനാൽ‌ടി ​ഗോളിലൂടെ ആ റെക്കോർഡ് ബ്രേക്ക് ചെയ്തു.

ബ്രസീലിന്റെ ടാലെന്റ് ഫാക്ടറിയായ പാൽമിറാസിൽ നിന്ന് തന്നെയാണ് ചെൽസി എസ്റ്റാവോയെ തട്ടകത്തിൽ എത്തിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ നെയ്മറുമായും മെസ്സിയുമായമൊക്കെയാണ് താരതമ്യപ്പെടുത്തുന്നത്. കുഞ്ഞു മെസ്സി എന്ന് അർത്ഥം വരുന്ന മെസ്സിഞ്ഞോ എന്ന് ചെല്ലപ്പേരും ഇട്ടിട്ടുണ്ട്. ബ്രസീലിനുമായും മിന്നും പ്രകടനം കാഴ്ച്ച വെക്കുന്ന താരം സൗത്ത് കൊറിയക്കെതിരെ ഇരട്ട ​ഗോളാണ് നേടിയത്. 1961 നു ശേഷം ബ്രസീലിനായി ഇരട്ട ​ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഇതിലൂടെ സ്വന്തമാക്കി.

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News