ധോണി ടീമിനായി കളിച്ച നായകൻ, വ്യക്തിഗത നേട്ടം മാറ്റിവെച്ചിറങ്ങാൻ മറ്റു താരങ്ങളെയും പ്രേരിപ്പിച്ചു: ഗാരി കേസ്റ്റൺ

''ഏതൊരു കോച്ചും കൂട്ടായ്മയോടെ രാജ്യത്തിനായി കളിക്കുന്ന താരങ്ങളെയാണ് ആഗ്രഹിക്കുക. വ്യക്തഗത നേട്ടങ്ങൾക്കായി കളിക്കുന്നവരെയല്ല. വ്യക്തിഗത നേട്ടങ്ങൾക്കായി കളിക്കുന്ന സൂപ്പർ താരങ്ങളുണ്ടെന്ന ദുഷ്പ്രചാരണം നേരിടുന്ന നാടാണ് ഇന്ത്യ''

Update: 2023-02-15 05:18 GMT

Gary Christian, Mahendra Singh Dhoni

Advertising

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തി മുൻ കോച്ചും മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററുമായ ഗാരി കേസ്റ്റൺ. ധോണി ടീമിന്റെ മികച്ച നായകനായിരുന്നുവെന്നും കപ്പടിക്കാൻ കച്ചകെട്ടിയിറങ്ങിയ താരമായിരുന്നുവെന്നും ഇതര താരങ്ങളെയും ഈ ലക്ഷ്യത്തിൽ കൂടെ നിർത്താൻ അദ്ദേഹത്തിനായെന്നും നിലവിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ കോച്ചായ ഗാരി കേസ്റ്റൺ പറഞ്ഞു. ദി ഫൈനൽ ഡേ് ക്രിക്കറ്റ് പോഡ്കാസ്റ്റിലെ ഷോയിൽ ദം കോളിൻസുമായുള്ള ആശയവിനിമയത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ഏതൊരു കോച്ചും കൂട്ടായ്മയോടെ രാജ്യത്തിനായി കളിക്കുന്ന താരങ്ങളെയാണ് ആഗ്രഹിക്കുക. വ്യക്തഗത നേട്ടങ്ങൾക്കായി കളിക്കുന്നവരെയല്ല. വ്യക്തിഗത നേട്ടങ്ങൾക്കായി കളിക്കുന്ന സൂപ്പർ താരങ്ങളുണ്ടെന്ന ദുഷ്പ്രചാരണം നേരിടുന്ന നാടാണ് ഇന്ത്യ, വ്യക്തിഗതമായ ആവശ്യങ്ങൾ പലപ്പോഴും നിങ്ങൾക്ക് നഷ്ടപ്പെടും' ഗാരി കിര്‍സറ്റന്‍‌ അഭിപ്രായപ്പെട്ടു.

'ടീം മൊത്തത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ധോണി നായകനെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു, ടീമിന് മികച്ച വിജയങ്ങൾ നേടിക്കൊടുക്കാനും ട്രോഫികൾ നേടിയെടുക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഇതര താരങ്ങളെയും ഇതിന് സന്നദ്ധരാക്കി. അവർ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചില്ല. സച്ചിൻ ക്രിക്കറ്റ് ആസ്വദിക്കാൻ തുടങ്ങി' അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നു വർഷം ഇന്ത്യൻ കോച്ചായ ഗാരി ക്രിസ്റ്റ്യൻ ധോണിക്കൊപ്പമുണ്ടായിരുന്ന യാത്ര അതുല്യമായിരുന്നുവെന്നും പറഞ്ഞു. 2011 ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോൾ ധോണി നായകനും ഗാരി  കോച്ചുമായിരുന്നു. 2008 ലാണ് ഗാരി കേസ്റ്റൺ ഇന്ത്യൻ കോച്ചായി എത്തിയത്.

2020 ആഗസ്ത് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 90 ടെസ്റ്റുകൾ, 350 ഏകദിനങ്ങൾ, 98 ടി20 മത്സരങ്ങൾ എന്നിവ കളിച്ച ശേഷമായിരുന്നു മിസ്റ്റർ കൂളിന്റെ വിടവാങ്ങൽ. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നീ സുപ്രധാന ഐ.സി.സി കിരീടങ്ങൾ ഇന്ത്യയിലെത്തിച്ച നായകനായിട്ടായിരുന്നു മടക്കം. 41കാരനായ താരം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റനായി ഐ.പി.എല്ലിൽ തുടരുന്നുണ്ട്. ഇനി നടക്കാനിരിക്കുന്ന 16ാമത് എഡിഷനോടെ വിരമിക്കാനിടയുണ്ട്.

Full View

Former coach and former South African cricketer Gary Christian praised former Indian captain Mahendra Singh Dhoni.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News