'മനപ്പൂർവമല്ല, ക്യാച്ചാണെന്നാണ് കരുതിയത്': കൈ വിട്ട ക്യാച്ചിൽ വില്യംസണിന് പറയാനുള്ളത്‌

മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത് ജോസ് ബട്ലറുടെ ഇന്നിങ്‌സായിരുന്നു

Update: 2022-11-01 13:54 GMT

ബ്രിസ്ബെയിന്‍: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിസലാന്‍ഡ് 20 റൺസിനാണ് തോറ്റത്. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലന്‍റിന് 159 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

മത്സരത്തില്‍ ഇംഗ്ലണ്ടിന് സ്കോര്‍ സമ്മാനിച്ചത് ജോസ് ബട്ട്ലറുടെ ഇന്നിങ്സായിരുന്നു. ഈ ബട്ലറെ പുറത്താക്കാന്‍ കിട്ടിയൊരു അവസരം ന്യൂസിലാന്‍ഡ് നായകന്‍ വില്യംസണ് നഷ്ടമാകുകയും ചെയ്തിരുന്നു. ബട് ലറെ വില്യംസണ്‍ പറന്നുപിടികൂടിയെങ്കിലും പന്ത് നിലത്ത് തൊട്ടിരുന്നു. ഈ ക്യാച്ചാണ്‌ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സജീവമാകുന്നത്. വില്യംസണ്‍ മനപ്പൂര്‍വം പന്ത് നിലത്ത് തട്ടിയത് മറച്ചുവെച്ചുവെന്നാണ് സംസാരം. താരത്തെ ട്രോളി സമൂഹമാധ്യമങ്ങളിലും ക്യാച്ച് ആഘോഷമാക്കുകയാണ് ചിലര്‍. എന്നാല്‍ സംഭവത്തില്‍ വില്യംസണ്‍ തന്നെ പ്രതികരിക്കുകയുണ്ടായി.

Advertising
Advertising

''ബട്‌ലറുടെ ക്യാച്ച് കയ്യിലൊതുക്കിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ വീഡിയോ കണ്ടപ്പോഴാണ് ഞെട്ടിയത്.'' വില്യംസണ്‍ മത്സരശേഷം പറഞ്ഞു. ബട്‌ലറുടെ ആ ക്യാച്ച് വരുമ്പോള്‍, എട്ട് റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ക്യാച്ച് എടുത്തിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ മികച്ച ക്യാച്ചുകളില്‍ ഒന്നാകുമായിരുന്നു അത്. പിന്നില്‍ നിന്ന് ഓടി ഡൈവ് ചെയ്തായിരുന്നു വില്യംസണിന്റെ ശ്രമം.  പിന്നീട് നിയന്ത്രണം വിട്ട വീണ വില്യംസണിന്റെ കൈ നിലത്ത് കുത്തുമ്പോള്‍ പന്തും  നിലത്ത് തട്ടി. ഔട്ടാണെന്ന് കരുതിയ ബട്‌ലര്‍ ക്രീസ് വിടുകയും ചെയ്തു. ടിവി റിപ്ലേകിളില്‍ കാര്യം വ്യക്തമായതോടെ ബട്ലര്‍ തിരിച്ചെത്തി. 

മത്സരത്തിലേക്ക് വന്നാല്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍റെ തീരുമാനം ശരി വക്കും വിധമായിരുന്നു ഓപ്പണര്‍മാരുടെ പ്രകടനം. അർധ സെഞ്ച്വറികളുമായി ജോസ് ബട്‌ലറും അലെക്‌സ് ഹെയ്ൽസും തകർത്തടിച്ചതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോർ കണ്ടെത്തി. ജോസ് ബട്‌ലർ 47 പന്തിൽ രണ്ട് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു. 40 പന്തിൽ നിന്നാണ് അലെക്‌സ് ഹെയ്ൽസ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News