ദുലീപ് ട്രോഫി : ഗിൽ നോർത്ത് സോണിനെ നയിക്കും

Update: 2025-08-07 12:38 GMT

ബെംഗളൂരു : ദുലീപ് ട്രോഫിക്കുള്ള നോർത്ത് സോൺ ടീമിനെ ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്​മൻ ഗിൽ നയിക്കും. അങ്കിത് കുമാറാണ് വൈസ് ക്യാപ്റ്റൻ. ഐ.പി.എൽ താരങ്ങളായ യാഷ് ദുൽ, അൻഷുൽ കംബോജ്, ആയുഷ് ബാധോണി, അർഷ്​ദീപ്​ സിങ്​, ഹർഷിത് റാണ എന്നിവരും ടീമിലിടം പിടിച്ചു.

നേരത്തെ പ്രഖ്യാപിച്ച ഈസ്റ്റ് , വെസ്റ്റ് ടീമുകളെ ശർദുൽ താക്കൂർ, ഇഷാൻ കിഷൻ എന്നിവരാണ് നയിക്കുന്നത്. ആഗസ്റ്റ് 28 മുതൽ മത്സരങ്ങൾ നടക്കും. ഗില്ലിന് കീഴിൽ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തിൽ നേരിട്ട ഇന്ത്യ പരമ്പര സമനിലയാക്കിയിരുന്നു.  

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News