ഗംഭീർ-ശ്രീശാന്ത് തർക്കം; ഷാറൂഖ് സിനിമയിലെ സംഭാഷണവുമായി ഹർഭജൻ സിങ്‌

മുമ്പ് ശ്രീശാന്തിന്‍റെ കരണത്തടിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണെന്ന് മറുപടി

Update: 2023-12-11 12:27 GMT

ന്യൂഡല്‍ഹി: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ സിനിമാ ഡയലോഗ് കടമെടുത്ത് ഹര്‍ഭജന്‍ സിങിന്റെ പ്രതികരണം. ഷാറൂഖ് ഖാന്‍ ചിത്രം ദില്‍വാലെ ദുല്‍ഹനിയാ ലേജായാങ്കെ എന്ന ചിത്രത്തിലെ സംഭാഷണമാണ് ഹര്‍ഭജന്‍ ഉപയോഗിച്ചത്.

വലിയ നഗരങ്ങളില്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങളൊക്കെ ഉണ്ടാകുമെന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം. എന്നാൽ മുമ്പ് ശ്രീശാന്തിന്‍റെ കരണത്തടിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും ഇപ്പോള്‍ വലിച്ചിഴക്കേണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Advertising
Advertising

''അന്ന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്‍റെ ഭാഗത്തുണ്ടായ തെറ്റ് തുറന്നു പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഗംഭീര്‍-ശ്രീശാന്ത് തര്‍ക്കത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ലെജന്‍ഡ്സ് ലീഗില്‍ വാശിയേറിയ മത്സരങ്ങളാണ് ഇത്തവണ നടന്നത്. അതിനെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും കൂടുതല്‍ നന്നാവുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

ബുധനാഴ്ച സൂറത്തില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിലുള്ള വാക്കുതര്‍ക്കം ഉണ്ടാകുകയും അത് മൈതാനത്തിന് പുറത്തേയ്ക്ക് നീണ്ടതും. ഒത്തുകളിക്കാരനെന്ന് ഗംഭീര്‍ തന്നെ വിളിച്ചെന്നാണ് ശ്രീശാന്ത് പറയുന്നത്. മത്സരശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ ഗംഭീറിനെ ‘മിസ്റ്റർ ഫൈറ്റർ’ എന്ന് ശ്രീശാന്ത് വിശേഷിപ്പിച്ചിരുന്നു. ഗംഭീർ ടീമംഗങ്ങളുമായി എപ്പോഴും വഴക്കിടുന്നയാളാണെന്നും സീനിയർ താരങ്ങളെ ബഹുമാനിക്കാറില്ലെന്നും ആഞ്ഞടിച്ചിരുന്നു. 

Summary-Harbhajan Singh's SRK-style response on 'fixer' row between Sreesanth and Gambhir

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News