ഹൈദരാബാദിനെതിരെ ലഖ്‌നൗവിന് 183 റൺസ് വിജയലക്ഷ്യം

ഹെൻട്രിച്ച് ക്ലാസൻ, അൻമോൾപ്രീത് സിംഗ്, അബ്ദു സമദ് തുടങ്ങിയവരാണ് ഹൈദരാബാദിനായി പൊരുതിയത്

Update: 2023-05-13 12:05 GMT

ഹൈദരാബാദ്: തട്ടകത്തിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ ഹൈദരാബാദ് സൺറൈസേഴ്‌സിന് നേടാനായത് 182 റൺസ്. ആറു വിക്കറ്റ് നഷ്ടത്തിലാണ് ടീം ലഖ്‌നൗവിന് 183 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ചത്. ഹെൻട്രിച്ച് ക്ലാസൻ (47), അൻമോൾപ്രീത് സിംഗ് (36), അബ്ദു സമദ് (37), എയ്ഡൻ മർക്രം (28) തുടങ്ങിയവരാണ് ഹൈദരാബാദിനായി പൊരുതിയത്. ഓപ്പണർ അഭിഷേക് ശർമ(7) യും ഗ്ലെൻ ഫിലിപ്പും (0) പെട്ടെന്ന് പുറത്തായപ്പോൾ രാഹുൽ ത്രിപാതി (20) റൺസ് നേടി.

Advertising
Advertising

രണ്ട് വിക്കറ്റ് വീഴ്ത്തിയ നായകൻ ക്രുണാൽ പാണ്ഡ്യയാണ് ലഖ്‌നൗവിനായി ബൗളിംഗിൽ തിളങ്ങിയത്. യുദ്ധ്‌വീർ സിംഗ്, ആവേശ് ഖാൻ, യാഷ് താക്കൂർ, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒമ്പതാം സ്ഥാനത്തുള്ള ഹൈദരാബാദിന്റെ പ്ലേഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അസ്തമിച്ച മട്ടാണ്. എന്നാൽ അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗ വിജയം നേടി അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ നായകൻ കെ.എൽ രാഹുലിന്റെ അസാന്നിധ്യം ലഖ്‌നൗവിന് തിരിച്ചടിയാണ്.

ഐ.പി.എല്ലിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. പോയിൻറ് പട്ടികയിൽ ഡൽഹി പത്താമതും പഞ്ചാബ് എട്ടാമതുമാണുള്ളത്.

Hyderabad Sunrisers scored 182 runs against Lucknow Super Giants

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News