'ആ ഷോട്ട് എങ്ങനെയാണ് അടിച്ചതെന്ന് എനിക്കൊരു പിടിയുമില്ല'; കോഹ്‌ലിയെ പുകഴ്ത്തി ഹാരിസ് റൗഫ്

ട്വന്റി20 ലോകകപ്പിൽ പാകിസ്താന് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വന്ന കോഹ്‌ലിയുടെ ക്ലാസിക് ഇന്നിങ്സിലെ രണ്ട് സിക്സുകളാണ് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കിയത്

Update: 2022-12-01 12:23 GMT
Editor : dibin | By : Web Desk
Advertising

കറാച്ചി: കോഹ്‌ലിയല്ലാതെ ഹർദിക്ക് പാണ്ഡ്യയോ ദിനേശ് കാർത്തിക്കോ ആയിരുന്നു അന്ന് ആ രണ്ട് സിക്സ് തനിക്കെതിരെ പറത്തിയതെങ്കിൽ അത് വേദനിപ്പിക്കുമായിരുന്നെന്ന് പാകിസ്താൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ്. ആ രണ്ട് സിക്സ് അടിക്കുന്നതിൽ നിന്ന് ലോകത്ത് ഒരു താരത്തിനും വിരാട് കോഹ്ലിയെ തടയാൻ സാധിക്കുമായിരുന്നില്ലെന്ന് ഹാരിസ് റൗഫ് പറയുന്നു.


ട്വന്റി20 ലോകകപ്പിൽ പാകിസ്താന് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വന്ന കോഹ്‌ലിയുടെ ക്ലാസിക് ഇന്നിങ്സിലെ രണ്ട് സിക്സുകളാണ് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കിയത്. 8 പന്തിൽ നിന്ന് 28 റൺസ് ജയിക്കാൻ വേണമെന്നിരിക്കെ ബാക്ക് ഫൂട്ടിൽ നിന്ന് റൗഫിന്റെ തലയ്ക്ക് മുകളിലൂടെ കോഹ്‌ലി സിക്സ് പറത്തി. പിന്നാലെ ഫ്‌ളിക്ക് ചെയ്ത് രണ്ടാമത്തെ സിക്സും.

'കോഹ്‌ലിയുടെ ക്ലാസ് അതാണ്. അത്തരം ഷോട്ടുകളാണ് കോഹ്‌ലി കളിക്കുന്നത്. ആ രണ്ട് സിക്സുകൾ, എനിക്ക് തോന്നുന്നില്ല മറ്റേതെങ്കിലും ഒരു താരം അതുപോലെ ഷോട്ട് കളിക്കുമെന്ന്. ഹർദിക്കോ ദിനേശ് കാർത്തിക്കോ ആണ് കോഹ്‌ലിക്ക് പകരം എനിക്കെതിരെ സിക്സ് പറത്തിയത് എങ്കിൽ അതെന്നെ വേദനിപ്പിച്ചേനെ. എന്നാൽ അവിടെ കളിച്ചത് കോഹ്ലിയാണ്. കോഹ്ലി വേറൊരു ക്ലാസ് താരമാണ്, ഹാരിസ് റൗഫ് പറഞ്ഞു.

'ആ ലെങ്ത്തിൽ വരുന്ന ഡെലിവറിയിൽ ക്രീസ് ലൈനിന് പുറത്തേക്ക് ഇറങ്ങി കോഹ്ലി അങ്ങനെയൊരു ഷോട്ട് കളിച്ചത് എങ്ങനെയെന്ന് എനിക്കൊരു പിടിയുമില്ല. എന്റെ പ്ലാനും അത് നടപ്പിലാക്കിയ വിധവും ശരിയായിരുന്നു'. 12 പന്തിൽ നിന്ന് 31 റൺസ് ആണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഞാൻ നാല് ഡെലിവറിയിൽ നിന്ന് 3 റൺസ് മാത്രമാണ് വഴങ്ങിയത്. അവസാന എട്ട് പന്തിൽ നിന്ന് 28 റൺസ് വേണമെന്നിരിക്കെ മൂന്ന് സ്ലോ ഡെലിവറികളാണ് ഞാൻ എറിഞ്ഞത്. സ്‌ക്വയർ ബൗണ്ടറി വലുതാണ് എന്നതിനെ തുടർന്നായിരുന്നു അത് എന്നും ഹാരിസ് റൗഫ് പറഞ്ഞു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News