പന്തിൽ തുപ്പൽ പുരട്ടൽ ഇനിയില്ല; ക്രിക്കറ്റിലെ പുതിയ നിയമങ്ങൾ അറിയാം

പുതിയ പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും

Update: 2022-09-20 14:29 GMT
Editor : abs | By : Web Desk

ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ക്രിക്കറ്റിലെ പുതിയ നിയമങ്ങൾ തീരുമാനിച്ച് ഐസിസി. സൗരവ് ഗാംഗുലി നയിക്കുന്ന ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. കോവിഡ് കാലത്ത് കൊണ്ടുവന്ന ബൗളർമാർ പന്തിൽ തുപ്പൽ ഉപയോഗിക്കുന്നത് (സലൈവ ബാൻ)ഐസിസി സ്ഥിരമായി നിരോധിച്ചു.

ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ക്രിക്കറ്റിൽ പുതിയ പരിഷ്‌കാരങ്ങൾ അവതരിപ്പിച്ചത്. 'കോവിഡുമായി ബന്ധപ്പെട്ട താൽക്കാലിക നിയന്ത്രണമെന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് വർഷത്തിലേറെയായി പന്തിൽ തുപ്പൽ പുരട്ടുന്നതിന് വിലക്ക് നിലവിലുണ്ട്, വിലക്ക് ശാശ്വതമാക്കുന്നത് ഉചിതമാണെന്ന് കണക്കാക്കുന്നു' -ഐ.സി.സി പ്രസ്താവാനയിൽ അറിയിച്ചു.

Advertising
Advertising

മറ്റു പ്രധാന പരിഷ്‌കാരങ്ങൾ-

  • പുതുതായി ക്രീസിലേക്ക് വരുന്ന ബാറ്റർ ഇനി മുതൽ സ്‌ട്രൈക്ക് ചെയ്യണം, നോൺ സ്‌ട്രൈക്കർ മറു ക്രീസിൽ എത്തിയാലും പുതുതായി എത്തുന്ന ബാറ്റർ അടുത്ത പന്ത് നേരിടണം.
  • ഏകദിനത്തിലും ടെസ്റ്റിലും വിക്കറ്റ് വീണ ശേഷം എത്തുന്ന പുതിയ ബാറ്റ്‌സ്മാന് 3 മിനിറ്റ് സമയം സ്‌ട്രൈക്ക് എടുക്കുന്നതിന് മുമ്പ് അനുവദിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അതിപ്പോൾ രണ്ട് മിനിറ്റാക്കി കുറച്ചിട്ടുണ്ട്. ടി20യിൽ 90 സെക്കൻഡ് എന്ന സമയം മാറ്റാതെ നിലനിർത്തി. നിയമം പാലിച്ചില്ലെങ്കിൽ ഫീൽഡിങ് ക്യാപ്റ്റന് അപ്പീൽ ചെയ്യാം.
  • ബാറ്റർമാർ പിച്ചിൽനിന്ന് തന്നെ കളിക്കണമെന്നതാണ് മറ്റൊരു പരിഷ്‌കാരം. ചില ബൗളുകൾ നേരിടാനായി ബാറ്റർമാർ പിച്ചിന് പുറത്തേക്ക് പോകാറുണ്ട്. ഇനി മുതൽ അത് അനുവദിക്കില്ല. ബാറ്ററെ പിച്ചിന് പുറത്തിറങ്ങി കളിക്കാൻ നിർബന്ധിക്കുന്ന ഇത്തരം പന്തുകളെ ഇനി മുതൽ നോ ബൗളായി പരിഗണിക്കും. ക്രിക്കറ്റിൽ മാന്യതയില്ലാത്ത ഔട്ടായി വിശേഷിപ്പിക്കുന്ന മാങ്കാദിങ്ങിനെ ഇനി മുതൽ സാധാരണ റൺ ഔട്ടായി പരിഗണിക്കും.
  • പന്തെറിയുവാൻ ബൗളർ ഓടിയെത്തുമ്പോൾ ഫീൽഡിംഗ് സൈഡിൽ നിന്ന് തെറ്റായതോ അറിഞ്ഞുകൊണ്ടോയുള്ള മൂവ്‌മെന്റ് വരികയാണെങ്കിൽ അത് അഞ്ച് റൺസ് പെനാൾട്ടിയ്ക്ക് കാരണമാകും. അത് ഡെഡ് ബൗളായും കണക്കാക്കും. കൂടാതെ, പന്ത് എറിയുന്നതിന് മുമ്പ് ബൗളർക്ക് ബാറ്ററെ ഓട്ടാക്കാനാകില്ല. പന്ത് എറിയുന്നതിനു മുമ്പേ തന്നെ ബാറ്റർമാർ ക്രീസിനു പുറത്തിറങ്ങി കളിക്കാറുണ്ട്. ഈ അവസരങ്ങളിൽ ബൗളർ പന്ത് സ്റ്റെമ്പിന് നേരെ എറിയുന്നത് മത്സരത്തിൽ സംഭവിക്കുന്നതാണ്. ഇത്തരത്തിലുള്ള ഔട്ടും ഇനി അനുവദിക്കില്ല ഈ പന്തും ഡെഡ് ബൗളായി പരിഗണിക്കും.
Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News