'കോലി റൺസ് കണ്ടെത്തിയാൽ ഇന്ത്യ സുരക്ഷിതം': വിവിഎസ് ലക്ഷ്മൺ

ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രകടനത്തെയാണ് വി.വി.എസ് ലക്ഷ്മൺ പ്രധാനമായും നോക്കുന്നത്. കോലിയുടെ സമീപനത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പ്രകടനമെന്ന് ലക്ഷ്മൺ വിലയിരുത്തുന്നു.

Update: 2021-06-14 15:33 GMT

ന്യൂസിലാൻഡിനെതിരെയുള്ള ഐ.സിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിലയിരുത്തി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രകടനത്തെയാണ് വി.വി.എസ് ലക്ഷ്മൺ പ്രധാനമായും നോക്കുന്നത്. കോലിയുടെ സമീപനത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പ്രകടനമെന്ന് ലക്ഷ്മൺ വിലയിരുത്തുന്നു.

വെല്ലുവിളികളെ നേരിടാൻ നന്നായി തയ്യാറെടുക്കുന്ന കളിക്കാരനാണ് കോലി. എന്നാൽ അനാവശ്യമായി അദ്ദേഹത്തിന്റേ മേൽ സമ്മർദം ചെലുത്താനില്ല-ലക്ഷ്മൺ പറഞ്ഞു. ഇവിടെ ഒരു ബാറ്റ്‌സ്മാന്, മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ ഈ ട്രോഫി ഉയർത്താനാവുമെന്ന് കോലിക്കറിയാം. തന്റെ വിജയഫോർമുല പരീക്ഷിക്കാനായിരിക്കും കോലി ശ്രമിക്കുക, അതിന് അദ്ദേഹത്തിനാകും. കോലി റൺസ് കണ്ടെത്തിയാൽ ഇന്ത്യ സുരക്ഷിതമായിരിക്കുമെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News